അമേരിക്കയിലെ സിഖ് കുടുംബത്തെ െകാലപ്പെടുത്തിയ പ്രതി സ്ഥിരംകുറ്റവാളി
text_fieldsസാൻഫ്രാൻസിസ്കോ: കാലിഫോർണിയയിലെ സിഖ് കുടുംബത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വർഷം മുമ്പ് ഒരു കുടുംബത്തെ തോക്കുമുനയിൽ നിർത്തി കൊള്ളയടിച്ചതായി കണ്ടെത്തൽ. പ്രതി ജീസസ് സൽഗാദോയാണ് 2005ൽ ഒരു കുടുംബത്തെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവുമടക്കം ഭീഷണിപ്പെടുത്തി കവർന്നത്. 2004ൽ പണം മോഷ്ടിച്ചതിന് ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായിട്ടായിരുന്നു തട്ടികൊണ്ടുപോകലും കവർച്ചയും.
കാലിഫോർണിയയിൽ സിഖ് കുടുംബത്തെ കൊലപ്പെടുത്തിയ വാർത്ത കണ്ടാണ് 2005ൽ തട്ടിക്കൊണ്ടുപോകലിന് ഇരയായവർ സൽഗാദോയെ തിരിച്ചറിഞ്ഞത്.
2005ലെ കേസിൽ 2007ൽ ശിക്ഷിക്കപ്പെട്ട പ്രതി 2015ൽ പരോളിലിറങ്ങുകയായിരുന്നു. സിഖ് കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ ജീസസ് സൽഗാദോയുടെ സഹോദരൻ ആൽബർട്ടോയെ ഗൂഢാലോചനക്കും തെളിവ് നശിപ്പിക്കലിനും അറസ്റ്റ് ചെയ്തു.
മുഖ്യപ്രതിക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.