Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷണ ശ്രമത്തിനിടയിൽ...

മോഷണ ശ്രമത്തിനിടയിൽ മോഷ്ടാവ് പിടിയിൽ

text_fields
bookmark_border
salim
cancel
camera_alt

പ്രതി സലിം

നെടുമങ്ങാട്: തുണിക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടയിൽ മോഷ്ടാവ് പൊലീസ് പിടിയിൽ. ആര്യനാട് പള്ളിവേട്ട കഴുകൻകുന്ന് വാട്ടർ ടാങ്കിന് സമീപം വെട്ടയിൽ വീട്ടിൽ സലീം(58)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

നെടുമങ്ങാട് സൂര്യ റോഡിലെ മെൻസ്‌വെയറിൽ വ്യാഴാഴ്ച പുലർച്ചെയാണ് സലിം മോഷണത്തിന് ശ്രമിച്ചത്. കടയിലെ സി.സി.ടി.വി ക്യാമറ നശിപ്പിച്ച് കടയിൽ കയറി മോഷണം നടത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണ് പുലർച്ചെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്.

ഇയാൾ ആര്യനാട്, വിതുര, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിലെ വിവിധ മോഷണ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സി.ഐ എസ്. സതീഷ് കുമാർ, എസ്.ഐമാരായ കെ.ആർ. സൂര്യ, പി. വി. അനിൽകുമാർ, എ.എസ്.ഐമാരായ ഹസൻ, ഷാജി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഇയാളെ പിടികൂടിയത്. സലീമിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefrobbery
News Summary - The thief was arrested during the robbery attempt
Next Story