Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയെ ശ്വാസം...

യുവതിയെ ശ്വാസം മുട്ടിച്ചു കൊന്നു, കോഴിക്കോട് സ്വദേശിയായ ഭർത്താവ് കസ്റ്റഡിയിൽ

text_fields
bookmark_border
abubakar siddiq
cancel
camera_alt

അബൂബക്കർ സിദ്ദീഖ്

Listen to this Article

പനമരം: വയനാട് പനമരത്ത് ബന്ധുവീട്ടിൽ താമസത്തിനെത്തിയ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാർ വയൽ അബൂബക്കർ സിദ്ദീഖിന്‍റെ ഭാര്യ നിത ഷെറിൻ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിദ്ദീഖിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ചയാണ് നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവൻ അബ്ദുൽ റഷീദിന്‍റെ വീട്ടിൽ രണ്ട് വയസുള്ള മകനോടൊപ്പം ദമ്പതികൾ എത്തിയത്. വീടിന്‍റെ മുകളിലത്തെ മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. രാത്രിയിൽ കൊലപാതകം നടത്തിയ സിദ്ദീഖ് വിവരം കോഴിക്കോടുള്ള സഹോദരനെ അറിയിക്കുകയായിരുന്നു. സഹോദരനാണ് വിവരം പൊലീസിന് കൈമാറിയത്.

പൊലീസ് സ്ഥലത്തെത്തി വിളിച്ചുണർത്തിയപ്പോഴാണ് റഷീദും കുടുംബവും സംഭവം അറിയുന്നത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strangled
News Summary - The young man strangled his wife in wayanad panamaram
Next Story