തമിഴ്നാട്ടില്‍നിന്ന് ബസില്‍ കടത്തിയ 4.2 കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍
text_fieldsഅടൂര്‍: തമിഴ്നാട്ടില്‍നിന്ന് കെ.എസ്.ആര്.ടി.സി ബസില്‍ കൊല്ലം വഴി തിരുവല്ലക്ക് വില്പനക്ക് കൊണ്ടുവന്ന നാല് കിലോ 200 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ അടൂരില്‍ പിടികൂടി. ആലപ്പുഴ വള്ളികുന്നം കടുവിനാല്‍ സുരേഷ് ഭവനത്തില്‍ സുമേഷ് (43), കോട്ടയം വെള്ളൂര്‍ ഇരുമ്പയം ഇഞ്ചിക്കാലായില് ജോബിന് (26) എന്നിവരെയാണ് ജില്ല പൊലീസ് ആൻറി നാര്‍ക്കോട്ടിക് സ്ക്വാഡ് (ഡാന്‍സാഫ്) അറസ്റ്റ് ചെയ്തത്.
ജില്ല പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ആര്. പ്രദീപ്കുമാറിെൻറ നേതൃത്വത്തില്‍ തന്ത്രപരമായാണ് ഇവരെ കുരുക്കിയതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 10.50ന് അടൂരില്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡില്‍ വന്നിറങ്ങിയ ഇവര്‍ രണ്ടു ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എറണാകുളത്ത് താമസിക്കുന്ന സുമേഷ് കോഴിക്കോട് താമരശ്ശേരിയില്‍ കൊലപാതക കേസില്‍ പ്രതിയാണ്.
കഞ്ചാവിെൻറ ഉറവിടത്തെപ്പറ്റിയും വില്പനയില് കൂടുതല്‍ കണ്ണികളുണ്ടോയെന്നും പൊലീസ് ചോദ്യം ചെയ്യുകയാണ്. ലഹരിപദാര്‍ഥങ്ങളുടെ കടത്ത്, വില്പന, ചാരായ നിര്‍മാണം തുടങ്ങിയവ അമര്‍ച്ച ചെയ്യുന്നതിന് കടുത്ത നടപടികളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി ആര്. നിശാന്തിനി പറഞ്ഞു. ഡാന്‍സാഫ് ടീമില്‍ എസ്.ഐ. വിത്സന്, സി.പി.ഒമാരായ മിഥുന് ജോസ്, ബിനു, സുജിത്കുമാര്‍, അഖില്‍, ശ്രീരാജ്, രജിത്, ഹരികൃഷ്ണന്, പ്രദീപ് കണ്ണന് എന്നിവരുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.