ആളില്ലാത്ത വീട്ടില്‍ മോഷണം; സ്വർണവും സാരിയും നഷ്ടപ്പെട്ടു
text_fieldsഏറ്റുമാനൂര്‍: തെള്ളകം മാതാ ഹോസ്പിറ്റലിനു സമീപം ഓള്‍ഡ് എം.സി റോഡില്‍ ലിഡിയ ബേക്കറിക്ക് സമീപത്തെ വീട്ടിൽ മോഷണം. രണ്ടേകാല്‍ പവന്റെ സ്വര്‍ണവും വിലപിടിപ്പുള്ള രണ്ടു സാരിയുമാണ് മോഷണംപോയത്. വാടകക്ക് താമസിക്കുന്ന അലക്സാണ്ടറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഞായറാഴ്ച അലക്സാണ്ടറും ഭാര്യ കുസുമവും മകളും കട്ടപ്പനയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍ എത്തിയപ്പോഴാണ് വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് തകര്‍ന്നനിലയില്‍ കണ്ടെത്തിയത്.
വീട്ടുസാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ച രണ്ടേകാല്‍ പവന്റെ സ്വര്‍ണവും ഉപയോഗിക്കാത്ത 18,000 രൂപ വിലമതിക്കുന്ന രണ്ടു സാരികളും. മുകളിലെ നിലയിലെ അലമാരകളും തുറന്നു പരിശോധിച്ചനിലയിലായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ എസ്.ഐ പ്രശോഭിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി. അലക്സാണ്ടര്‍ ഒന്നരവർഷമായി ഇവിടെ താമസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.