Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകെ.എസ്.ആർ.ടി.സി ബസ്...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മോഷണം: പ്രതി പിടിയിൽ
cancel
camera_alt

ജി​ഷ്ണു

തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പത്തനംതിട്ട സ്വദേശിയുടെ മൊബൈൽ ഫോണും പണവുമടങ്ങുന്ന ബാഗ് മോഷ്ടിച്ച കേസിൽ പ്രതിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പഴയന്നൂർ കല്ലേപ്പാടം ചീരോത്ത് വീട്ടിൽ ജിഷ്ണു (27) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസമാണ് സംഭവം. 16,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 33,000 രൂപയും ലൈസൻസ്, ആധാർ കാർഡ് എന്നിവ ഉൾപ്പെടെ രേഖകളുമടങ്ങുന്ന ബാഗാണ് നഷ്ടമായത്. ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ സബ് ഇൻസ്പെക്ടർ കെ. ഉമേഷും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ പി. ലാൽകുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സീനിയർ സി.പി.ഒ സി.എം. ജോമോൻ, സി.പി.ഒ പി. ഹരീഷ്, വി.ബി. ദീപക്, പി.എം. അഭി ബിലായ്, സുഹൈല്‍ ബാസിത് എന്നിവരാണ് ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC Bus Standtheftarrested
News Summary - Theft at KSRTC bus stand-Suspect arrested
Next Story