Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 1:12 PM IST Updated On
date_range 25 Jun 2022 1:12 PM ISTക്ഷേത്രം കുത്തിത്തുറന്ന് മോഷണം: പ്രതിഷ്ഠയിൽ ചാർത്തിയിരുന്ന സ്വർണമാലകൾ കവർന്നു
text_fieldsbookmark_border
Listen to this Article
ഓയൂർ: പൂയപ്പള്ളി നെല്ലിപ്പറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം. പ്രതിഷ്ഠയിൽ ചാർത്തിയിരുന്ന രണ്ട് സ്വർണമാലകൾ കവർന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തിെൻറ ചുറ്റുമതിൽ ചാടി അകത്തുകടന്ന മോഷ്ടാവ് ശ്രീകോവിലിെൻറ പൂട്ടുപൊളിച്ച് ഉള്ളിൽകടന്ന് പ്രതിഷ്ഠയിൽ ചാർത്തിയിരുന്ന രണ്ടരപ്പവൻ വീതം തൂക്കമുള്ള രണ്ട് സ്വർണമാലകളാണ് കവർന്നത്. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സ്ഥലത്തെത്തിയ പൊലീസ് നായ് അമ്പലത്തിൽനിന്ന് മണം പിടിച്ചശേഷം സമീപത്ത് നിർമാണം നടക്കുന്ന വീടിന് സമീപത്തെത്തി തിരികെപോന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story