ട്രാവൻകൂർ സിമന്റ്സിലെ മോഷണം; മൂന്നു ജീവനക്കാർ പിടിയിൽ
text_fieldsചിങ്ങവനം: നാട്ടകത്തെ ട്രാവൻകൂർ സിമന്റ്സിലെ സ്റ്റോർ റൂമിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ച കേസിൽ ജീവനക്കാരായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ചാന്നാനിക്കാട് രാജേഷ് ഭവനിൽ സി.ആർ. രാജീവ് (41), തിരുവനന്തപുരം അടിയന്നൂർ സ്വദേശി എ.എൽ. ജയലാൽ (49), തിരുവനന്തപുരം പനക്കോട് സ്വദേശി ജി.ആർ. രാകേഷ് (35) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ട്രാവൻകൂർ സിമന്റ്സിന്റെ മെയിന്റനൻസ് വിഭാഗത്തിന്റെ സ്റ്റോറൂമിൽ ഇവർ സംഘം ചേർന്ന് അതിക്രമിച്ചുകയറുകയും അവിടെ ഉണ്ടായിരുന്ന മൂന്ന് ബാറ്ററികൾ മോഷ്ടിക്കുകയുമായിരുന്നു. സ്ഥാപനത്തിലെ മെയിന്റനൻസ് വിഭാഗത്തിലെ ഹെൽപർ സ്റ്റാഫുകളാണ് മൂവരും.
പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസെടുക്കുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരെ പിടികൂടുകയുമായിരുന്നു. ഇവരുടെ പക്കൽനിന്ന് മോഷ്ടിച്ച ബാറ്ററികൾ കണ്ടെടുത്തു. ചിങ്ങവനം എസ്.എച്ച്.ഒ ബിനു പി.എസ്, എസ്.ഐമാരായ വിപിൻ ചന്ദ്രൻ, തോമസ് സേവ്യർ, എ.എസ്.ഐ സാൻജോ, സി.പി.ഒ മണികണ്ഠൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.