കല്യാണവീട്ടിൽ പട്ടാപകൽ മോഷണം; 19 പവനും 20,000 രൂപയും നഷ്ടപ്പെട്ടു
text_fieldsചെർപ്പുളശ്ശേരി: മാണ്ടക്കരിയിൽ കല്യാണവീട്ടിൽ പട്ടാപകൽ മോഷണം. 19 പവനും 20,000 രൂപയും കവർന്നു. കച്ചേരിക്കുന്ന് മാണ്ടക്കരി ചപ്പിങ്ങൽ വീട്ടിൽ അൻവർ ഹുസൈന്റെ വീട്ടിലാണ് തിങ്കളാഴ്ച ഉച്ചക്ക് 11.30നും 2.30നും ഇടയിൽ മോഷണം നടന്നത്. അൻവർ ഹുസൈന്റെ രണ്ടാമത്തെ മകൻ അലി അക്ബറിന്റെയും മുഷ്ബിറയുടെയും വിവാഹ സൽക്കാര ചടങ്ങുകൾ നടക്കുന്ന കല്യാണ മണ്ഡപത്തിലേക്ക് കുടുംബം വീടുപൂട്ടി പോയ സമയത്താണ് മോഷണം. പിൻവാതിൽ പൊളിച്ച് അകത്തു കടന്നാണ് മോഷ്ടിച്ചത്.
ഒരു മുറിയിൽനിന്ന് മരുമകൾ ബിൻസിയയുടെ 13 പവനും മറ്റൊരു മുറിയിൽനിന്ന് മകൾ ഹസീനയുടെ ആറ് പവൻ സ്വർണവും ബാഗിൽ സൂക്ഷിച്ചിരുന്ന 20,000 രൂപയും നഷ്ടമായി. വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പൈസ നഷ്ടപ്പെട്ടിട്ടില്ല. ചെർപ്പുളശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പരിസരവാസികളുടെയും കുടുംബാംഗങ്ങളുടെയും മൊഴികൾ രേഖപ്പെടുത്തി.
സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ മുൻപ് നടത്തിയ സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായ അന്വേഷണം ഊർജിതപ്പെടുത്തുവാനാണ് ഇൻസ്പെക്ടർ എം. സുജിത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.