അന്തർസംസ്ഥാന മോഷണക്കേസ് പ്രതി അറസ്റ്റിൽ
text_fieldsഅവിനാശ്
മംഗളൂരു: സ്കൂളുകളിലും കോളജുകളിലും നടന്ന നിരവധി മോഷണസംഭവങ്ങളുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന മോഷണക്കേസിൽ പ്രതിയായ അർഷിത് അവിനാശ് ഡോദ്രെ (24) എന്നയാളെ കാർക്കള പൊലീസ് അറസ്റ്റ് ചെയ്തു. ഈ നിറ്റെ ഗ്രാമത്തിലെ സെന്റ് ലോറൻസ് ഹൈസ്കൂളിന് സമീപമാണ് അറസ്റ്റ് നടന്നത്.ബൈന്ദൂർ പ്രോജക്ട് ഏരിയയിൽ താമസിക്കുന്ന ഡോദ്രെയെ സ്കൂളിന് സമീപം കാറിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ മോഷണക്കേസുകളിൽ പങ്കുണ്ടെന്ന് അയാൾ സമ്മതിച്ചു.
ഏകദേശം 200000 രൂപ വിലമതിക്കുന്ന കാർ, 20,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ, 84,500 രൂപ ഉൾപ്പെടെ പൊലീസ് പിടിച്ചെടുത്തു.
ബെൽമാൻ ഗ്രാമത്തിലെ സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കഴിഞ്ഞ മാസം 21ന് രാത്രി 150000 രൂപയും മൂന്ന് ഡി.വി.ആറുകളും മോഷ്ടിക്കപ്പെട്ടു.
നന്ദലൈകെ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിൽ ഈമാസം ആറിന് രാത്രി പ്രധാനാധ്യാപകന്റെ മുറിയിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിച്ചു.
ഈ മാസം നാലിന് രാത്രി ഹിർഗാന ഗ്രാമത്തിലെ സെന്റ് മരിയ ഗൗരട്ടി ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്ന് സി.സി.ടി.വി കാമറ ഡി.വി.ആർ മോഷ്ടിച്ചെന്ന് പ്രതി പൊലീസിന് മൊഴിനൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.