ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം: പ്രതി പിടിയില്‍; 20ൽപരം കേസുകളിലെ പ്രതി
text_fieldsഎടക്കര: മേഖലയിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന മോഷണക്കേസുകളിലെ പ്രതി പിടിയിലായി. വഴിക്കടവ് കമ്പളക്കല്ല് തോരക്കുന്നിലെ കുന്നുമ്മല്‍ സൈനുല്‍ ആബിദാണ് (37) എടക്കര പൊലീസിെൻറ പിടിയിലായത്. തിങ്കളാഴ്ച എടക്കര ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ നടന്ന മോഷണത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ ക്ഷേത്ര ഭാരവാഹികള്‍ പൊലീസിന് കൈമാറിയിരുന്നു. ഇത് പരിശോധിച്ച പൊലീസ് പ്രതിയെ നിരീക്ഷിച്ച് വരുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ കമ്പളക്കല്ലിലുള്ള വീട്ടിലെത്തി മടങ്ങിയ പ്രതി കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് എടക്കര ടൗണില്‍ വലയിലാകുന്നത്. മോഷ്ടിച്ച സ്വര്‍ണം വില്ക്കാൻ ആധാര്‍ കാര്‍ഡ് എടുക്കാനാണ് ഇയാള്‍ വീട്ടിലെത്തിയത്. ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍നിന്ന് മൂന്ന് പവന് സ്വര്‍ണാഭരണങ്ങളും 13,000 രൂപയുമാണ് മോഷ്ടിച്ചത്. നാല് ഭണ്ഡാരങ്ങളും തകര്‍ത്തിരുന്നു.
കഴിഞ്ഞ മാസം പോത്തുകല്‍ ഞെട്ടിക്കുളത്തെ എസ്.എന്‍.ഡി.പി ശാഖയിലെ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതും ഇയാള്‍ തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, കുനിപ്പാല ജുമാമസ്ജിദില്‍ നടന്ന മോഷണവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. തൃശൂര്‍, ഈസ്റ്റ്, എടക്കര, വഴിക്കടവ്, പോത്തുകല്‍, നിലമ്പൂര്‍ തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി 20ൽപരം കേസുകളില്‍ പ്രതിയാണിയാള്‍. നിലമ്പൂരിലെ ഒരു കേസില്‍ ജാമ്യത്തിലിറങ്ങിയാണ് ഞെട്ടിക്കുളത്തും എടക്കരയിലും മോഷണം നടത്തിയത്. എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത് ലാലിെൻറ നേതൃത്വത്തില്‍ എസ്.ഐ കെ.ജി. ജോസ്, സി.പി.ഒമാരായ രതീഷ്, അരുണ്‍, സാജന് ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.