Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ മാ​ല മോ​ഷ്​​ടി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി

text_fields
bookmark_border
ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ മാ​ല മോ​ഷ്​​ടി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി
cancel

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ലെ പു​തി​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ലെ അ​റ്റ്​ലസ് ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ ഒ​ന്ന​ര​പ്പ​വ​െൻറ മാ​ല മോ​ഷ്​​ടി​ച്ച യു​വാ​വി​നെ ഇ​രി​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി.

മാ​ലൂ​ർ തോ​ല​മ്പ്ര സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​നാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ മാ​ല ത​ന്ത്ര​പൂ​ർ​വം കൈ​ക്ക​ലാ​ക്കി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പേ​രാ​വൂ​രി​ൽ ക​ള​ത്തി​ൽ ജ്വ​ല്ല​റി​യി​ൽ വി​ൽ​പ​ന​ക്കാ​യി എ​ത്തി​യ​പ്പോ​ൾ ജ്വ​ല്ല​റി​യു​ട​മ ചി​ല ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തോ​ടെ ഹ​രി​കൃ​ഷ്ണ​ൻ ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. നി​രീ​ക്ഷ​ണ​ക്കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് പൊ​ലീ​സി​ന് ആ​ളെ മ​ന​സ്സി​ലാ​യ​ത്.

മാ​ലൂ​രി​ൽ എ​ത്തി​യാ​ണ് ഇ​രി​ട്ടി പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ദി​നേ​ശ​ൻ കൊ​േ​ത​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​രി​ട്ടി​യി​ലെ ജ്വ​ല്ല​റി​യി​ലും തു​ട​ർ​ന്ന് പേ​രാ​വൂ​ർ ജ്വ​ല്ല​റി​യി​ലും ഇ​യാ​ളെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മു​മ്പും ഇ​ത്ത​ര​ത്തി​ൽ ജ്വ​ല്ല​റി​ക​ളി​ൽ​നി​ന്നും സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി കൂ​ടി​യാ​ണ് ഹ​രി​കൃ​ഷ്ണ​ൻ എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftgold robberyiritty
News Summary - theft in jewellery youth arrested
Next Story