പെരിഞ്ഞനത്ത് അടച്ചിട്ട വീട്ടിൽ മോഷണം
text_fieldsകയ്പമംഗലം: പെരിഞ്ഞനത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. സ്വർണാഭരണങ്ങളും ഡി.വി.ആറും നഷ്ടപ്പെട്ടു. കോവിലകം തെക്ക് വൻപറമ്പിൽ ജയപ്രകാശിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച രാവിലെ അയൽവാസിയായ യുവാവ് ലൈറ്റ് അണക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നിട്ടുള്ളത്.
മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന കൈചെയിനും മോതിരവും നഷ്ടപ്പെട്ടിട്ടുണ്ട്. ഡി.വി.ആറും നഷ്ടമായി. മുറിക്കുള്ളിലെ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. ജയപ്രകാശും ഭാര്യയും 10 ദിവസം മുമ്പാണ് അബൂദബിയിലേക്ക് പോയത്. പെരിഞ്ഞനം മേഖലയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം പെരുകുകയാണ്.
കഴിഞ്ഞ ദിവസം മേത്തശേരി സത്യഭാമയുടെ വീട് കുത്തിത്തുറന്നും ഡി.വി.ആർ മോഷണം പോയിരുന്നു. പെരിഞ്ഞനം കുറ്റിലക്കടവിലും കോവിലകത്തും രണ്ട് വീടുകൾ കുത്തിത്തുറന്ന് മോഷണശ്രമം നടന്നിരുന്നു.
കയ്പമംഗലം എസ്.എച്ച്.ഒ കെ.എസ്. സുബീഷ് മോനും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.