Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right'മാധ്യമം' ബ്യൂറോയിലെ...

'മാധ്യമം' ബ്യൂറോയിലെ മോഷണം; 13 വർഷത്തിനു ശേഷം പ്രതി പിടിയിൽ

text_fields
bookmark_border
Thekkil Salim
cancel

അരീക്കോട്: 'മാധ്യമം' അരീക്കോട് ബ്യൂറോയിൽ മോഷണം നടത്തിയ കേസിലെ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ. തൃക്കണ്ടിയൂർ സ്വദേശി തേക്കിൽ സലിമിനെയാണ്​ (41) ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രത്യേകസംഘം വലയിലാക്കിയത്.

2008 ലാണ്​ അരീക്കോട് ടൗണിൽ പ്രവർത്തിച്ചിരുന്ന മാധ്യമം സബ് ബ്യൂറോ ഓഫിസി​െൻറ പൂട്ട്​ പൊളിച്ച് വില കൂടിയ കാമറയും പണവും ഉൾ​െപ്പടെ കവർന്നത്. പ്രതിക്കെതിരെ പെരിന്തൽമണ്ണ, തിരൂർ സ്​റ്റേഷനുകളിലും മോഷണക്കേസുണ്ട്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്​റഫ്, അരീക്കോട് ഇൻസ്പെക്ടർ ലൈജുമോൻ എന്നിവരുടെ നേതൃത്വത്തിൽ പ്രമോദ് തിരൂർ, എസ്‌.ഐ നസീറുദ്ദീൻ, അബ്​ദുൽ അസീസ്, സത്യനാഥൻ മനാട്ട് , ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftmadhyamam
News Summary - Theft in the ‘madhyamam’ bureau; Defendant arrested after 13 years
Next Story