Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightറസ്റ്റാറന്‍റിലെ മോഷണം:...

റസ്റ്റാറന്‍റിലെ മോഷണം: മുൻ ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
റസ്റ്റാറന്‍റിലെ മോഷണം: മുൻ ജീവനക്കാരൻ അറസ്റ്റിൽ
cancel
camera_alt

ശ്രീ​ജു​

കോട്ടയം: റസ്റ്റാറന്‍റിൽനിന്ന് പണം മോഷ്ടിച്ച മുൻ ജീവനക്കാരൻ അറസ്റ്റിൽ. തൃക്കൊടിത്താനം കോട്ടമുറി ഇരിപ്പിക്കൽ ശ്രീജുവിനെയാണ് (25) ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം നാട്ടകം ഭാഗത്തുള്ള 'സാപ് ഇൻ' റസ്റ്റാറന്‍റിൽ കയറി മേശയില്‍ സൂക്ഷിച്ചിരുന്ന പണവും സമീപത്തെ മാടക്കടയിലെ പണവും വില്പനക്കായി സൂക്ഷിച്ചിരുന്ന ബീഡിയും സിഗരറ്റും ഉൾപ്പെടെ മോഷ്ടിക്കുകയായിരുന്നു.

മുൻജീവനക്കാരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. പ്രതി ഈ റസ്റ്റാറന്റിൽ അഞ്ചു മാസം മുമ്പു ജോലി ചെയ്തിരുന്നു. എസ്.എച്ച്.ഒ ജിജു ടി. ആർ, സി.പി.ഒമാരായ സതീഷ്, സലമോൻ, തോമസ് സ്റ്റാൻലി, ലൂയിസ് പോള്‍ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftarrest.
News Summary - Theft in the restaurant,Ex-employee arrested
Next Story