നഗരമധ്യത്തിൽ പിടിച്ചു പറി; മൂന്ന് യുവാക്കൾ അറസ്റ്റിൽ
text_fieldsകൽപകഞ്ചേരി: വൈലത്തൂർ നഗരത്തിൽ മധ്യവയസ്കന്‍റെ പണം പിടിച്ചുപറിച്ച് ഓടിരക്ഷപ്പെട്ട പ്രതികളെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാമ്പുറം തയ്യാലിങ്ങൽ കീരിയാട്ടിൽ രാഹുൽ (24), കുറ്റിപ്പുറം മൂടാൽ കോരാത്ത് ഇല്ലത്ത് സൽമാൻ ഫാരിസ് (19), താനാളൂർ പകര ചക്കിയത്ത് വീട്ടിൽ മുഹമ്മദ് സുഹൈൽ (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 23ന് വൈകുന്നേരം 7.30 ന് ആണ് സംഭവം. വൈലത്തൂർ മാർക്കറ്റിലെ കെട്ടിടത്തിന്‍റെ മുകളിലെ വരാന്തയിൽ നിൽക്കുകയായിരുന്ന വൈലത്തൂരിലെ ഹോട്ടൽ തൊഴിലാളിയായ മുഹമ്മദിന്‍റെ പക്കൽനിന്നുമാണ് പണം പിടിച്ചുപറിച്ച് പ്രതികൾ ഓടിരക്ഷപ്പെട്ടത്.
സമീപത്തെ വ്യാപാരികളുടെ സഹായത്തോടെ, സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. പൊന്മുണ്ടത്ത് അപ്പോളിസ്റ്ററി, വർക്ക് ഷോപ്പ് എന്നിവിടങ്ങളിലെ ജോലിക്കാരാണ് പ്രതികൾ. പ്രതി രാഹുൽ കൊലപാതകം, മോഷണം, പിടിച്ചുപറി, കഞ്ചാവ് തുടങ്ങി കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ താനൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ കേസ് നിലനിൽക്കുന്നുണ്ട്. സി.ഐ പി.കെ. ദാസ്, എ.എസ്.ഐ സി. രവി, ശരത് നാഥ്, ദിപു, അർജുൻ, അഭിമന്യു, സബറുദ്ധീൻ, ജിനേഷ്, വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.