രണ്ട് വീടുകളിൽ മോഷണം; പത്ത് പവൻ കവർന്നു
text_fieldsനേമം: മലയിൻകീഴ് പൊലിസ് പരിധിയിൽ രണ്ടിടത്ത് കവർച്ച. മലയിൻകീഴ് കുന്നുംപാറ കാണവിളയിൽ പ്രജീഷ് ചന്ദ്രന്റെ പത്മതീർത്ഥം വീട്ടിൽ ഞായറാഴ്ച രാത്രിയിലും മച്ചേ മണപ്പുറം കുണ്ടൂർക്കോണം ഗോഡ്വിന്റെ നന്ദനം വീട്ടിൽ വെള്ളിയാഴ്ച്ചക്കും തിങ്കളാഴ്ച പകൽ ഏഴിനുമിടയിലാണ് കവർച്ച. രണ്ട് വീടുകളിലും ഈ സമയം ആളില്ലായിരുന്നു.
ഗോഡ്വിന്റെ വീട്ടിലെ കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാല, ബ്രേസ്ലെറ്റ്, സ്വർണമോതിരം ഉൾപ്പെടെ ആറ് പവൻ സ്വർണമാണ് കള്ളൻ കൊണ്ടുപോയത്.
വെള്ളിയാഴ്ച വീട് പൂട്ടി ബന്ധുവീട്ടിൽ പോയ ശേഷം തിങ്കളാഴ്ച രാവിലെ 7 മണിയോടെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവശം പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന പരിശോധനയിൽ മോഷണം നടന്നതായി മനസ്സിലാക്കി മലയിൻകീഴ് പോലീസിൽ പരാതി നൽകി. പ്രജീഷിന്റെ വീട്ടിൽ മുൻവശത്തേയും പുറക് വശത്തേയും വാതിലുകളുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന് കിടപ്പ് മുറിയിൽ സൂക്ഷിച്ചിരുന്ന മൂന്നു പവൻ സ്വർണമാണ് കള്ളൻ കൊണ്ടുപോയത്.
പ്രജീഷ് കുടുംബമായി ഗുരുവായൂർ ക്ഷേത്ര ദർശനത്തിലായിരുന്നു. തിരികെ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിലെ സിസി ടിവി ദൃശ്യത്തിൽ ഒരു കോട്ടുധാരി വീട്ടിലേക്ക് കയറുന്നതു കാണുന്നുണ്ട്.
സ്ഥലത്ത് ഡോഗ് സ്ക്വാഡും ഫിംഗർപ്രിൻറ് വിദഗ്ധരും പരിശോധന നടത്തി. സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പോലീസ് അന്വേഷണം നടത്തിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.