വീട് കുത്തിത്തുറന്ന് മോഷണം; രണ്ടുപേർ അറസ്റ്റില്‍
text_fieldsമറയൂർ: മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ അടച്ചിട്ട വീടുകള്‍ കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ച്ച ചെയ്ത സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കാന്തല്ലൂര്‍ കട്ടിയനാട് ഭാഗത്ത് ചെല്ലയുടെ വീട് കുത്തിത്തുറന്ന് അഞ്ചരപ്പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ കട്ടിയനാട് സ്വദേശി മണികണ്ഠനും (19), പതിനാലുകാരനുമാണ് പിടിയിലായത്. ചെല്ലയും കുടുംബവും പുറത്തുപോയ സമയത്തായിരുന്നു മോഷണം. പ്രതികളിൽനിന്ന് മൂന്ന് സ്വർണമാലയും ഒരു കമ്മലും കണ്ടെടുത്തു.
ആഭരണങ്ങൾ മണികണ്ഠന്റെ വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പിടിയിലാകാനുള്ള മറ്റൊരാളുടെ കൈയിലാണ് ബാക്കി ആഭരണങ്ങളെന്ന് പറഞ്ഞു.മറയൂര്‍ മേഖല കേന്ദ്രീകരിച്ച് സമീപകാലത്ത് സമാനരീതിയിൽ നാല് മോഷണങ്ങളാണ് നടന്നത്. തുടര്‍ന്ന്, പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്‍സ്പെക്ടര്‍ പി.ടി. ബിജോയ്, എസ്.ഐ അശോക് കുമാര്‍, എ.എസ്.ഐ ബോബി, സി.പി.ഒ എസ്.എന്‍. സന്തോഷ്, ശ്രീദീപ്, ജനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.