ജോലിക്കുനിന്ന വീട്ടിൽനിന്ന് സ്വർണം കവർന്ന യുവതി അറസ്റ്റിൽ
text_fieldsവർക്കല: വീട്ടുടമസ്ഥരെ കബളിപ്പിച്ച് സ്വർണം കവർന്ന് പണയംവെച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിലായി. വർക്കല സ്വദേശിനി സോജ എന്ന സരിതയാണ് പിടിയിലായത്.
80,000 രൂപ വിലമതിപ്പുള്ള വൈറ്റ് ഗോൾഡ് ഫാഷനിലുള്ള 14.5 ഗ്രാം സ്വർണ നെക്ലെസും നാല് ഗ്രാം സ്വർണമോതിരവും 16 ഗ്രാം വളകളുമാണ് ഇവർ മോഷ്ടിച്ചത്. വീട്ടുകാർക്ക് സംശയം തോന്നാത്ത തരത്തിൽ പല തവണകളായായിരുന്നു മോഷണം.
11 വർഷമായി സുനിൽകുമാറിന്റെ വീടുമായി അടുത്ത ബന്ധമുണ്ടായിരുന്ന സരിത വീട്ടുകാരുടെ വിശ്വസ്ഥയായിരുന്നു. സുനിൽകുമാറിന്റെ ഭാര്യയും മകളും ധരിക്കുന്ന സ്വർണാഭരണത്തിന്റെ അതേ മോഡലിലുള്ള മുക്കുപണ്ടങ്ങൾ സംഘടിപ്പിച്ച ശേഷമാണ് മോഷണം നടത്തിയത്.
യുവതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 1.30 ലക്ഷം രൂപ കണ്ടെടുത്തു.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം പ്രതിയെ വർക്കല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.