Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷണം: യുവതിയും...

മോഷണം: യുവതിയും യുവാവും അറസ്റ്റില്‍

text_fields
bookmark_border
മോഷണം: യുവതിയും യുവാവും അറസ്റ്റില്‍
cancel
camera_alt

അ​ഭി​ന​ന്ദ്, അ​നി​ത

നേമം: സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി മോഷണം നടത്തിയ യുവതിയെയും യുവാവിനെയും കരമന പൊലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ക്കട തുരുത്തുമ്മൂല വേറ്റിക്കോണം മുദി ശാസ്താംകോട് മേലെ കരിമ്പുവിള വീട്ടില്‍ അനിത (22), നേമം പോസ്റ്റ് ഓഫിസിന് സമീപം പഴയ കാരയ്ക്കാമണ്ഡപം മുസ്‌ലിം പള്ളിക്കു സമീപം പുതുവല്‍ പുത്തന്‍വീട്ടില്‍ വാടകക്ക് താമസിക്കുന്ന അഭിനന്ദ് (23) എന്നിവരാണ് അറസ്റ്റിലായത്.

സെപ്റ്റംബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം. പാപ്പനംകോട് കൈമനം സിഗ്നല്‍ പോയന്റിനു സമീപം പ്രവര്‍ത്തിക്കുന്ന ഹരിഹരന്റെ ഉടമസ്ഥതയിലുള്ള വിനായക സ്റ്റോറിലാണ് പ്രതികള്‍ മോഷണം നടത്തിയത്. ഇവിടെനിന്ന് വിലകൂടിയ മൊബൈല്‍ ഫോണ്‍ കവര്‍ന്ന ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കരമന സി.ഐ അനീഷ്, എസ്.ഐ സന്തു, ബൈജു, സി.പി.ഒ ഹരീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftarrest.
News Summary - Theft-Young woman and young man arrested
Next Story