Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദൈവത്തെ വണങ്ങിയതിന്...

ദൈവത്തെ വണങ്ങിയതിന് ശേഷം മോഷണം; അമ്പലത്തിലെ ഭണ്ഡാരം മോഷ്ടിച്ചയാൾ സി.സി.ടി.വിയിൽ

text_fields
bookmark_border
ദൈവത്തെ വണങ്ങിയതിന് ശേഷം മോഷണം; അമ്പലത്തിലെ ഭണ്ഡാരം മോഷ്ടിച്ചയാൾ സി.സി.ടി.വിയിൽ
cancel

ഭോപ്പാൽ: കാറിൽ വന്ന് കൂപ്പുകൈകളോടെ അകത്ത് കടന്ന് ദൈവത്തെ വണങ്ങിയ ശേഷം ഭണ്ഡാരം മോഷ്ടക്കുന്ന കള്ളനെ സി.സി.ടി.വി കുടുക്കി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. കളവിന് ശേഷം വിഗ്രഹത്തോട് മാപ്പ് പറയുന്ന വിഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

ഗൗർ ചൗക്കിയിലെ ഹനുമാൻ ക്ഷേത്രത്തിൽ ദീപാവലി തലേന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണവിവരം അറിഞ്ഞത്. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കള്ളൻ കൈയിലെ വാച്ചും ചെരിപ്പ് ഉപേക്ഷിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.

ആഗസ്റ്റിൽ ഇതേ സ്ഥലത്തെ മറ്റൊരു ക്ഷേത്രത്തിൽ മോഷണം നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. സി.സി.ടി.വിയിൽ കുടുങ്ങിയ ഷർട്ടിടാത്ത കള്ളൻ ശ്രീകോവിലിനുള്ളിൽ പ്രവേശിച്ച് കളവ് ചെയ്യുന്നതിനുമുമ്പായി ദേവതയെ വണങ്ങുന്നതും കാണാം. ഒരു ഹാർഡ്‌വെയർ ഷോപ്പ് കൊള്ളയടിച്ച ശേഷം കള്ളൻ നൃത്തം ചെയ്യുന്ന മറ്റൊരു വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTempleBhopal
News Summary - Thief Drives Car To Temple, Prays Before Stealing Donation Box
Next Story