അടുക്കള വാതിൽ തകർത്ത് വീട്ടമ്മയുടെ മൂന്ന് പവന്റെ മാല കവർന്നു
text_fieldsകോതമംഗലം: കവളങ്ങാട് മോഷ്ടാക്കൾ അർധരാത്രി അടുക്കള വാതിൽ തകർത്ത് വീട്ടമ്മയുടെ മൂന്ന് പവെൻറ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. തൊട്ടടുത്ത വീട്ടിലും അടുക്കള വാതിൽ തകർത്ത് അകത്തുകടന്ന് മോഷ്ടിക്കാൻ ശ്രമം നടന്നതായും പരാതിയുണ്ട്.
ഒരു മാസം മുമ്പ് കവളങ്ങാട് ഓപ്പറക്കവലയിൽ തെങ്ങുംകുടിയിൽ വീട്ടിൽ ജോണിയുടെ ഇരുനില വീടിെൻറ വാതിൽ തകർത്ത് മോഷണശ്രമം നടന്നിരുന്നു. പ്രദേശത്ത് അടിക്കടിയുള്ള മോഷണശ്രമം കാരണം നാട്ടുകാർ ഭീതിയിലാണ്.
വെളുപ്പിന് രണ്ടിന് കവളങ്ങാട് മുൻപഞ്ചായത്ത് അംഗം താഴത്തൂട്ട് (കീച്ചറയിൽ) ഏലിയാസിെൻറ വീട്ടിലെ അടുക്കള വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കളുടെ ശബ്ദം കേട്ട് ഭാര്യ എഴുന്നേറ്റ് വരവെ രണ്ടുപേർ ചേർന്ന് മാല വലിച്ചുപൊട്ടിക്കുകയും ഒച്ചവെച്ചപ്പോൾ ഇരുട്ടിൽ ഓടി മറയുകയുമായിരുന്നു.
തൊട്ടടുത്ത വീടായ പൂനാട്ട് സുനിലിെൻറ വീടിെൻറ അടുക്കള വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്ത് കടന്നെങ്കിലും മോഷണശ്രമം പരാജയപ്പെടുകയായിരുന്നു. ഊന്നുകൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവസ്ഥലത്ത് പൊലീസ് നായെ കൊണ്ടുവന്നെങ്കിലും വെളുപ്പിന് പെയ്ത മഴ തടസ്സമായി. മൂവാറ്റുപുഴ ഡിവൈ.എസ്.പി സംഭവസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.