വടകരയിൽ മോഷ്ടാക്കളുടെ വിളയാട്ടം; ഒമ്പത് കടകളിൽ മോഷണം
text_fieldsവടകര ടൗൺ ഹാളിനു സമീപത്തെ വൈഗ സ്റ്റോറിലെ മേശയിൽനിന്ന്
മോഷ്ടാവ് കവർച്ച നടത്തുന്ന സി.സി ടി.വി ദൃശ്യം
വടകര: ദേശീയ പാതയിലെ അടക്കാത്തെരു ജങ്ഷൻ മുതൽ ടൗൺ ഹാൾ വരെയുള്ള ഭാഗങ്ങളിൽ മോഷ്ടാക്കളുടെ വിളയാട്ടം. 9 കടകളിൽ മോഷണം. ടൗൺ ഹാളിനു സമീപത്തെ വൈഗ സ്റ്റോർ, ഓറിയോൺ മൊബൈൽ, ജിനു ടൈലറിങ്, ചോക്കോസ് സ്റ്റോർ, എംപവർ ഹാർഡ് വെയർ, വി.കെ. രഘുനാഥ് സ്റ്റോർ, ഷാലിമാർ ഹാർഡ് വെയർ, ഗ്രീൻ കൂൾ എന്നിവിടങ്ങളിലും പലചരക്ക് കടയിലുമാണ് മോഷണം നടന്നത്. വൈഗ സ്റ്റോർ, വി.കെ. രഘുനാഥ് സ്റ്റോർ എന്നിവിടങ്ങളിൽനിന്നായി 3000 രൂപയും ഗ്രീൻകൂളിൽനിന്ന് 600 രൂപയും ഷാലിമാർ ഹാർഡ് വെയറിൽ നിന്ന് 500 രൂപയുമാണ് കവർന്നത്.
മറ്റു കടകളിൽനിന്ന് പണം നഷ്ടപ്പെട്ടിട്ടില്ല. മുഴുവൻ കടകളുടെയും ഷട്ടറുകളുടെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ വൈഗ സ്റ്റോറിലെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.ട്രൗസർ ധരിച്ച് മുഖംമൂടി ധരിച്ച് രണ്ടുപേരാണ് മോഷണം നടത്തിയത്. വൈഗ സ്റ്റോറിലെ മേശ തുറന്ന് പണം മോഷ്ടിക്കുന്നതിന്റെയും സ്വീറ്റ്സ് എടുക്കുന്നതിന്റെയും ദൃശ്യങ്ങൾ സി.സി ടി.വിയിൽ വ്യക്തമായിട്ടുണ്ട്. കടകളിൽ പണം സൂക്ഷിക്കാത്തതിനാലാണ് നഷ്ടപ്പെടാതിരുന്നത്. കടകളുടെ ഷട്ടറിന്റെ പൂട്ടുകൾ മോഷ്ടാക്കൾ കൊണ്ടുപോയി. കടകളിൽ പൊലീസ് പരിശോധന നടത്തി സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് അന്വേഷണം തുടങ്ങി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.