ഉറക്കം കെടുത്തി തസ്കരർ: വീട് കുത്തിത്തുറന്നുള്ള മോഷണങ്ങൾ ഏറെയും നടക്കുന്നത് പുലർച്ച ഒന്നിനും അഞ്ചിനും ഇടയിൽ
text_fieldsകൊച്ചി: സമയം പുലർച്ച 12.30, പൊന്നാരിമംഗലെത്ത തെൻറ വീട്ടിലെ മുറിയിൽനിന്ന് ഹാളിലേക്ക് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വരുകയായിരുന്നു വയോധികയായ സിൽവി. ഈ സമയം ഇരുട്ടിെൻറ മറവിൽനിന്ന് അപ്രതീക്ഷിതമായി മുന്നിലേക്ക് ചാടിവീണ മോഷ്ടാവ് സിൽവിയുടെ മുഖത്തും തലയിലും വാക്കത്തികൊണ്ട് ആഞ്ഞുവെട്ടി. ടെറസിലേക്കുള്ള വാതിൽ തകർത്തായിരുന്നു മോഷ്ടാവ് അകത്തുകയറിയത്.ആക്രമണത്തിൽ പരിക്കേറ്റ് സിൽവി പ്രാണരക്ഷാർഥം കട്ടിലിന് അടിയിൽ കയറി ഒളിക്കാൻ ശ്രമിച്ചു. എന്നാൽ, ഈ സമയം സ്വർണവും പണവും ആവശ്യപ്പെട്ട പ്രതി സിൽവിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല വലിച്ച് പൊട്ടിക്കുകയും അലമാരയിൽനിന്ന് 4000 രൂപ മോഷ്ടിച്ച് കടന്നുകളയുകയും ചെയ്തു.
മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് വലയിലാക്കി. അറസ്റ്റിലായതാകാട്ടെ അയൽവാസിയായ സുരേഷും.ചെറുതും വലതും പലവിധത്തിലുള്ളതുമായ മോഷണങ്ങൾ ജില്ലയിൽ പെരുകുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പട്രോളിങ് ശക്തമാക്കി കള്ളന്മാരെ കുടുക്കാൻ പൊലീസും രംഗത്തിറങ്ങിയിരിക്കുകയാണ്.
ആസൂത്രണത്തിലൂടെ മോഷണം
രാത്രിയിൽ അടച്ച വാതിലിന് അരികിൽ അലുമിനിയം, സ്റ്റീൽ പാത്രങ്ങൾ നിരത്തിവെക്കുന്നു, മുൻവശത്തെയും പിൻവശെത്തയും വാതിലുകൾക്ക് പ്രത്യേകം ഡോർപട്ട ഘടിപ്പിക്കുന്നു... മോഷണങ്ങൾ വ്യാപകമായതോടെയുള്ള ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പല വീടുകളിെലയും ക്രമീകരണങ്ങളാണിവ. ഭീഷണിയിലൂടെയും ആക്രമണത്തിലൂടെയുമാണ് പല സ്ഥലങ്ങളിലും കവർച്ചകൾ നടക്കുന്നത്. ഒറ്റക്ക് താമസിച്ചുവന്ന ബധിരയും മൂകയുമായ സ്ത്രീയുടെ മാല പിടിച്ചുപറിച്ച സംഭവമുണ്ടായത് മൂവാറ്റുപുഴയിലാണ്. ഇവിടെയും പ്രതി വേഗത്തിൽ പിടിയിലായിരുന്നു. വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച ശേഷമായിരുന്നു മോഷ്ടാവ് വീട്ടിൽ കയറിയത്. ആലങ്ങാട് ഫ്ലാറ്റിൽ കയറി വീട്ടുടമയെ ഭീഷണിപ്പെടുത്തിയും കവർച്ച നടന്നിരുന്നു.
വീട് കുത്തിത്തുറന്നും ആക്രമിച്ചുമുള്ള മോഷണങ്ങൾ ഏറെയും നടക്കുന്നത് പുലർച്ച ഒന്നിനും അഞ്ചിനും ഇടയിലാണെന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. വൈകീട്ടും രാത്രിയിലും ഇടക്കിടെയുണ്ടാകുന്ന മഴ മോഷ്ടാക്കൾ പതുങ്ങിയിരിക്കാനുള്ള അവസരമായി പ്രയോജനപ്പെടുത്തുകയാണ്. പിൻവാതിലിലൂടെയോ സ്റ്റെയർ റൂമുകളിലൂടെയോ ആണ് ഇവർ കൂടുതലും അകത്ത് പ്രവേശിക്കുന്നത്. വാതിൽ മുഴുവനായി ഇളക്കിമാറ്റിയാണ് മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ സമീപകാലത്ത് മോഷണമുണ്ടായത്. പൈസ സൂക്ഷിച്ചിട്ടുണ്ടെന്ന് സൂചനയുള്ള വീടുകളാണ് കൂടുതലായും കേന്ദ്രീകരിച്ചത്. മറിച്ചുള്ള സംഭവങ്ങളും നിരവധിയുണ്ട്. ആളുകൾ പുറത്തുപോകുന്നത് നോക്കി മോഷണത്തിന് കയറുന്ന സംഭവങ്ങളും നടക്കുന്നുണ്ടെന്ന് ആലുവ കാസിനോ തിയറ്ററിന് സമീപമുണ്ടായ സംഭവം വ്യക്തമാകുന്നു. 13 പവൻ ആഭരണങ്ങളും 7000 രൂപയുമാണ് ഇവിടെനിന്ന് നഷ്ടമായത്. ഒരു മേഖല ഒന്നാകെ മോഷണത്തിന് തെരഞ്ഞെടുക്കുന്ന സംഘങ്ങളുമുണ്ട്. വാഴപ്പിള്ളി ചാരീസ്പടിയിൽ ഒരുവീട്ടിൽനിന്ന് 45 പവൻ ആഭരണങ്ങളും പണവും നഷ്ടമായപ്പോൾ സമീപ വീടുകളിലും മോഷണശ്രമമുണ്ടായിരുന്നു. പൈങ്ങോട്ടൂരിൽ നവംബർ 20ന് അഞ്ച് വീട്ടിലാണ് കവർച്ചശ്രമമുണ്ടായത്. രണ്ടിടത്തുനിന്നായി മാലയും കാമറയും കവർന്നു. ഒരു മോഷണം നടത്തിയതിനുശേഷം ഉടൻ സ്ഥലം വിടുന്നവരാണ് കൂടുതൽ. എന്നാൽ, തുടർച്ചയായി മോഷണങ്ങൾ നടത്താൻ വിവിധ സ്ഥലങ്ങളിൽനിന്നെത്തുന്ന മോഷ്ടാക്കൾ നഗരത്തിലെ വിവിധ ലോഡ്ജുകളിൽ മാറി മാറി താമസിക്കുന്നതും പൊലീസിെൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ജില്ലയിൽ കുറുവ സംഘമുണ്ടോ?
സമീപ ജില്ലകളിലും മറ്റും തമിഴ്നാട്ടിൽനിന്നുള്ള ആയുധധാരികളായ മോഷ്ടാക്കൾ സി.സി ടി.വി ദൃശ്യങ്ങളിൽ പതിെഞ്ഞന്ന വാർത്തകൾ പരന്നതോടെ ജില്ലയിലെ ജനങ്ങളും ആശങ്കയിലാണ്. കുറവ സംഘമെന്ന പേരിൽ ജനങ്ങളെ ആക്രമിച്ച് കവർച്ച നടത്തുന്നവർ എറണാകുളത്ത് എത്തിയിട്ടുണ്ടോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പൊലീസ് ഇതുവരെ നടത്തിയിട്ടില്ല. മോഷ്ടാക്കളെക്കുറിച്ച് എല്ലാവരും പ്രത്യേക കരുതലെടുക്കണമെന്ന നിർദേശമാണ് അവർ നൽകുന്നത്. അതേസമയം, വൈറ്റിലയിലെ ലോട്ടറിക്കടയിൽനിന്ന് 20,000 രൂപ കവർന്ന പ്രതികളെ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽനിന്നാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
വാഹനങ്ങളും സൂക്ഷിക്കുക
പാർക്ക് ചെയ്ത് വെക്കുന്ന വാഹനങ്ങൾ പൂട്ടുപൊളിച്ച് കവർച്ച നടത്തുന്ന സംഭവങ്ങളും നിരവധിയാണ്. ചെറായി വടക്കേവളവിൽ ഇത്തരത്തിൽ ഒരു ബുള്ളറ്റ് നവംബറിൽ മോഷണം പോയിരുന്നു. പൊലീസിെൻറ പട്രോളിങ് വാഹനം കണ്ട് ഓടുന്നതിനിടെയായിരുന്നു ഇവിടെ പ്രതിയുടെ മോഷണം. ഇരുചക്ര വാഹനങ്ങളിൽ മാത്രമൊതുങ്ങുന്നതല്ല ഇപ്പോഴത്തെ വാഹന മോഷണങ്ങൾ. പെരുമ്പാവൂരിൽ ലോറി മോഷ്ടിച്ച രണ്ടുപേരെ തൊടുപുഴയിൽനിന്ന് പിടികൂടിയതും നവംബറിലാണ്.
പൊലീസിേൻറത് ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ-വൈ. നിസാമുദ്ദീൻ, അസി. കമീഷണർ എറണാകുളം
മോഷ്ടാക്കളെ പിടികൂടുന്നതിന് കർശന നിരീക്ഷണ സംവിധാനങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തി വളരെ വേഗത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നുണ്ട്. കുറുവസംഘത്തിെൻറ സാന്നിധ്യം കൊച്ചിയിൽ ഉണ്ടെന്ന് നിലവിൽ സംശയിക്കുന്നില്ല. എല്ലാ സമയത്തും കർശന പരിശോധനയുള്ളതിനാൽ അവർക്ക് ഇവിടെയെത്തി മോഷണം നടത്തുക എളുപ്പമാകില്ല. അത്തരത്തിലൊരു ഭയത്തിെൻറ ആവശ്യം നിലവിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.