സഹപ്രവർത്തകയെ പീഡിപ്പിച്ചതിന് തിരുവനന്തപുരം വിമാനതാവള ജീവനക്കാരൻ അറസ്റ്റിൽ; ജാമ്യം ലഭിച്ചു
text_fieldsകഴക്കൂട്ടം: സഹപ്രവർത്തകയെ ലൈംഗിയായി പീഡിപ്പിച്ച കേസിലെ പ്രതിയായ തിരുവനന്തപുരം വിമാനതാവളത്തിലെ ചീഫ് ഓഫീസറായിരുന്ന ജി. മധുസൂദനറാവുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
രാവിലെ 9 ന് തുമ്പ പൊല്സ് സ്റ്റേഷനിൽ ഹാജരായ മധുസൂദനറാവുവിനെ പൊലീസ് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. അഭിഭാഷകനൊപ്പമാണ് റാവു അന്വേഷണ ഉദ്യോഗസ്ഥനായ തുമ്പ ഇൻസ്പെക്ടർ ശിവകുമാറിെൻറ മുന്നിൽ ഹാജരായത്. തുടർന്ന് വൈദ്യ പരിശോധനക്കും, ഫോറൻസിക് പരിശോധനയ്ക്കും ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
ഈ കഴിഞ്ഞ നാലാം തിയതി അദാനി ഗ്രൂപ്പിെൻറ തിരുവനന്തപുരം വിമാനതാവളത്തിലെ ചീഫ് ഓഫീസറായ മധുസൂദന റാവു സഹപ്രവർത്തകയെ ആക്കുളത്തെ ഫ്ലാറ്റിൽ കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയതിനെ തുടർന്ന് തുമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തുടർന്ന് പ്രതിയായ മധുസൂദന റാവു മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥെൻറ മുന്നിൽ ഹാജരാകാനും തുടർന്ന് അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യം നൽകാനും ഉത്തരവിട്ടു. ഇതിെൻറ അടിസ്ഥാനത്തിലായിരുന്നു റാവു രാവിലെ തുമ്പ സ്റ്റേഷനിൽ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.