മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരന് ക്രൂരമർദനം; പ്രതികൾ അറസ്റ്റിൽ
text_fieldsമെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ ട്രോളി അറ്റൻഡറെ അക്രമികൾ മർദിച്ചവശനാക്കി. പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. പട്ടം ചാലക്കുഴി കേദാരം നഗർ സ്വദേശി അജയ് ബാബുവിനെ (34)യാണ് മദ്യപിച്ചെത്തിയ അക്രമികൾ മർദിച്ചത്. തലക്കും വാരിയെല്ലിനും കാലിനും പരിക്കേറ്റ അജയ് ബാബു ചികിത്സയിലാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ തട്ടുകട നടത്തുന്ന കുമാരപുരം ടാഗോർ ഗാർഡൻസ് തോപ്പിൽ വീട്ടിൽ സുനിൽ കുമാർ (56 -കാട്ടുണ്ണി), ഇയാളുടെ സഹായിയും പാലക്കാട് സ്വദേശിയുമായ മുത്തുകുമാർ (34) എന്നിവരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റു ചെയ്തു.
ഞായറാഴ്ച പുലർച്ചെ 1.30 ഓടെ അത്യാഹിത വിഭാഗത്തിനു സമീപത്തെ പാർക്കിങ് ഏരിയയിലാണ് സംഭവം. സുനിൽകുമാർ കാഷ്വാലിറ്റി പാർക്കിങ് ഏരിയയിൽ ബഹളം വെക്കുന്നത് കേട്ടുവന്ന അജയ്ബാബു പറഞ്ഞുവിലക്കിയതിൽ പ്രകോപിതനായാണ് മർദനം.
ഇയാളും സുഹൃത്തുക്കളും ചേർന്ന് അസഭ്യം വിളിക്കുകയും ആയുധം വച്ച് തലക്കടിക്കുകയായിരുന്നുവെന്ന് അജയ് ബാബു മെഡിക്കൽ കോളജ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആൾക്കാർ കൂടിയതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു. സംഭവമറിഞ്ഞ് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി അജയ് ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പ്രദേശത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രധാന പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.