ബിസിനസുകാരൻ കൊല്ലപ്പെട്ട ആ രാത്രി 512ാം ഹോട്ടൽ മുറിയിൽ സംഭവിച്ചത് ഇതെല്ലാം
text_fieldsഗൊരഖ്പൂർ: ഉത്തർപ്രദേശ് സർക്കാറിനെയും പൊലീസിനെയും ഒരേപോലെ പ്രതിസന്ധിയിലാക്കുകയായിരുന്നു ഗൊരഖ് പൂരിലെ ഹോട്ടൽ മുറിയിലെ ബിസിനസുകാരന്‍റെ മരണം. യൂണിഫോം ധരിച്ചെത്തിയ പൊലീസുകാർ ബിസിനസുകാരനായ മനീഷ് ഗുപ്തയെ കൊലെപ്പടുത്തിയെന്നായിരുന്നു കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ആരോപണം. എന്നാൽ, മുറിയിൽ കാൽവഴുതി വീണാണ് മരണമെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ വിവിധ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ ഹോട്ടലിൽ മുറിയിൽ നടന്നത് വിവരിക്കുന്നത് ഇങ്ങനെ;
സെപ്റ്റംബർ 27ന് അർധരാത്രി വാതിലിൽ ഉച്ചത്തിലുള്ള മുട്ടുേകട്ട് ഹർബിർ സിങ് ഉണർന്നു. ഉത്തർപ്രദേശ് ഗൊരഖ്പൂരിലെ കൃഷ്ണ പാലസ് ഹോട്ടലിലെ 512ാം മുറിയിൽ സുഹൃത്തുക്കൾക്ക് ഒപ്പമായിരുന്നു താമസം. ഹർബിർ സിങ്, പ്രദീപ് കുമാർ, മനീഷ് ഗുപ്ത എന്നീ മൂന്നു സുഹൃത്തുക്കൾ വൈകിട്ടാണ് ഹോട്ടലിൽ ചെക്ക് ഇന്‍ ചെയ്തത്. ദിവസം മുഴുവൻ നീണ്ട ജോലിയുടെ ക്ഷീണത്തിൽ മൂവരും നേരത്തേതന്നെ ഉറങ്ങാൻ കിടന്നു. കാൺപൂർ സ്വദേശിയാണ് ഗുപ്ത. മറ്റുരണ്ടുപേർ ഹരിയാനയിലെ ഗുരുഗ്രാം സ്വദേശികളും.
ഉച്ചത്തിലുള്ള മുട്ടൽകേട്ട് താൻ വാതിൽ തുറന്നു. മറ്റു രണ്ടുപേരും നല്ല ഉറക്കത്തിലായിരുന്നു. ഹോട്ടൽ ജീവനക്കാരനൊപ്പം ഒരു കൂട്ടം പൊലീസുകാർ മുറിക്ക് അകത്തേക്ക് കടന്നു. തിരിച്ചറിയൽ രേഖ ചോദിച്ചു -ഹർബിർ സിങ് 'ദ പ്രിന്‍റി'നോട് പറഞ്ഞു.
ഞാൻ എന്‍റെയും പ്രദീപിന്‍റെയും തിരിച്ചറിയൽ രേഖ കാണിച്ചു. മനീഷിന്‍റെ രേഖ ചോദിച്ചു. അദ്ദേഹം നല്ല ഉറക്കത്തിലായിരുന്നു. പിന്നീട് ഞങ്ങളോട് സന്ദർശനത്തിന്‍റെ ഉദ്ദേശം ആരാഞ്ഞു. ഒരു ബിസിനസ് ആവശ്യത്തിന് വന്നതാണെന്ന മറുപടിയും നൽകി. പിന്നീട് അവർ നഗരത്തിലെ ഞങ്ങളുടെ പരിചയക്കാരനെ വിളിച്ച് ഞങ്ങളുടെ യാത്രാലക്ഷ്യം എന്താണെന്ന് ചോദിച്ചറിഞ്ഞു. പിന്നീട് ബാഗുകൾ പരിശോധിക്കുകയും ചെയ്തു. ഇതോടെ ഗുപ്ത -ഞങ്ങളുടെ ബാഗുകൾ പരിശോധിക്കാൻ ഭീകരവാദികളാണെന്നാണോ നിങ്ങൾ കരുതുന്നതെന്ന് പൊലീസിനോട് ചോദിച്ചു. ഇതോടെ രാംഗഡ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ജെ.എൻ. സിങ്ങും സംഘവും കടമ ചെേയ്യണ്ടത് എങ്ങനെയെന്ന് ചോദിച്ച് അപമാനിച്ചശേഷം എന്നെ അടിക്കാൻ തുടങ്ങി' -ഹർബിർ സിങ് പറഞ്ഞു. നിരവധി തവണ സിങ്ങിനെ അടിക്കുകയും മുറിയിൽനിന്ന് പുറത്തേക്ക് തള്ളുകയുമായിരുന്നു.
'നിമിഷങ്ങൾക്കകം അവർ മനീഷ് ഗുപ്തയെ ലിഫ്റ്റിലേക്ക് വലിച്ചിഴക്കുന്നത് കണ്ടു. മുഖം രക്തത്തിൽ കുളിച്ചിരുന്നു. അബോധാവസ്ഥയിലായിരുന്നു. ഒടുവിൽ ഗുപ്തയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു -ഹർബിർ സിങ് പറഞ്ഞു.
അതേസമയം, ഗുപ്ത തറയിൽ വീണുമരിക്കുകയാെണന്നായിരുന്നു ഗൊരഖ്പൂർ പൊലീസിന്‍റെ വാദം. പിന്നീട്, കുടുംബം രംഗത്തെത്തിയതോടെ സംഭവത്തിൽ ആറുപൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ കാൺപൂർ പൊലീസിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.