Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാർ ജീവനക്കാരനെ...

ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ തൊടുപുഴ സ്വദേശികൾ അറസ്റ്റിൽ

text_fields
bookmark_border
aravindh, vishnu
cancel
camera_alt

അ​ര​വി​ന്ദ്, വി​ഷ്ണു 

പെങ്ങോട്ടൂർ: പൈങ്ങോട്ടൂരിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൊടുപുഴ കുമാരമംഗലം ഏഴല്ലൂർ പ്ലാന്‍റേഷൻ ഭാഗത്തുനിന്നും തൊടുപുഴ മണക്കാട് വാടകക്ക് താമസിക്കുന്ന ചങ്ങനാപറമ്പിൽ വിഷ്ണു (27), ഏഴല്ലൂർ പ്ലാന്‍റേഷൻ കുന്നേൽ അരവിന്ദ് (26) എന്നിവരെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പൈങ്ങോട്ടൂരിലെ ബാർ ഹോട്ടലിലെ ജീവനക്കാരനായ ബിജു സി. മാത്യുവിനെ ദേഹോപദ്രവം ഏൽപിച്ചശേഷം കണ്ണിൽ കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു ഇവർ. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിഷ്ണുവിനെതിരെ ആലുവ, തൊടുപുഴ പൊലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളുണ്ട്.

തൊടുപുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ളയാളുമാണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ നോബിൾ മാത്യു, എസ്.ഐമാരായ ജിയോ മാത്യു, വി.സി. ജോൺ, എ.എസ്.ഐ ഷാൻവി അഗസ്റ്റിൻ, എസ്.സി.പി.ഒ മാരായ റഷീദ്, അജീഷ് കുട്ടപ്പൻ, സി.പി.ഒമാരായ പ്രയേഷ്, റോബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting case
News Summary - Thodupuzha residents arrested for assaulting a bar employee
Next Story