ഭീഷണിപ്പെടുത്തി പണംതട്ടിയ ഗുണ്ട അറസ്റ്റിൽ
text_fieldsകായംകുളം: കാപ്പ പ്രകാരമുള്ള നാടുകടത്തൽ കാലാവധിക്കുശേഷം മടങ്ങിയെത്തി അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഗുണ്ട പിടിയിൽ. കൃഷ്ണപുരം പാലസ് വാർഡിൽ കൃഷ്ണപുരം അമ്പലത്തിന് സമീപം താമസിക്കുന്ന അമ്പാടിയാണ് (27) പിടിയിലായത്. വടിവാൾ കഴുത്തിൽവെച്ച് ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് നടപടി. തുടർച്ചയായ കേസുകളിലൂടെ പൊലീസിന് തലവേദനയായതോടെയാണ് നേരത്തെ കാപ്പ ചുമത്തിയത്. ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്ന ഇയാൾ അടുത്തിടെയാണ് തിരികെ എത്തിയത്. സ്റ്റേഷൻ ഹൗസ് ഓഫിസർ മുഹമ്മദ് ഷാഫി, സബ് ഇൻസ്പെക്ടർമാരായ ഉദയകുമാർ, ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, സുനീഷ്, ശരത്, ദീപക്, വിഷ്ണു, അനീഷ്, ഫിറോസ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.