Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീഡനത്തിനിരയായ...

പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിന് ഭീഷണി

text_fields
bookmark_border
പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിന് ഭീഷണി
cancel
camera_alt

പ്രതി ഇൻജമാം ഉൾ ഹക്ക് എന്ന രാജീവൻ

കാ​ഞ്ഞ​ങ്ങാ​ട്: പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന് ഹൈ​കോ​ട​തി​യി​ൽ മൊ​ഴി​മാ​റ്റി പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി. 61 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച പ്ര​തി​ക്കെ​തി​രെ പൊ​ലീസ് കേ​സെ​ടു​ത്തു. പ്ര​തി​യു​ടെ ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത് ജ​യി​ലി​ൽ നി​ന്നാ​ണെ​ന്ന് സം​ശ​യം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി പ​ശ്ചി​മ ബം​ഗാ​ൾ ചാ​ർ​മ ധു​രാ​പൂർ സ്വ​ദേ​ശി ഇ​ൻ​ജ​മാം ഉ​ൾ ഹ​ക്ക് എ​ന്ന രാ​ജീ​വ​നാ​ണ് (28) ഇ​ര​യു​ടെ പി​താ​വി​നെ മൊ​ബൈ​ൽ ഫോ​ണി​ൽ വി​ളി​ച്ച് ര​ണ്ട് ത​വ​ണ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ക​ണ്ണൂ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി ക​ഴി​ഞ്ഞ ഡി​സം​ബ​ർ 25നും ​ജ​നു​വ​രി 16നു​മാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഹൈ​കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ മൊ​ഴി​മാ​റ്റി പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെട്ടാ​യി​രു​ന്നു ഭീ​ഷ​ണി. പ​രാ​തി​യി​ൽ ചി​റ്റാ​രി​ക്കാ​ൽ പൊ​ലീ​സാ​ണ് കേ​സ് രജി​സ്റ്റർ ചെ​യ്ത​ത്. ഏ​താ​നും മാ​സം മു​മ്പാ​ണ് ഹോ​സ്ദു​ർ​ഗ് പോ​ക്സോ കോ​ട​തി പ്ര​തി​യെ 61 വ​ർ​ഷം ത​ട​വി​നും 2,10,000രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ച​ത്. 2017 ആ​ഗ​സ്‌​റ്റി​ൽ ചി​റ്റാ​രിക്കാ​ൽ സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് കേ​സിനാ​സ്‌​പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CaseThreatenedKasaragod NewsHigh Court
News Summary - Threatened-Father-Case-High-Court
Next Story