രണ്ട് വധശ്രമക്കേസുകളിൽ മൂന്ന് പ്രതികൾ പിടിയിൽ
text_fieldsകൊല്ലം: രണ്ട് വധശ്രമ കേസുകളിൽ പ്രതികളായ മൂന്നുപേർ പിടിയിലായി. കൊട്ടിയം സിത്താര ജങ്ഷന് സമീപം വീട്ടില്‍ കയറി യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തിലുണ്ടായിരുന്ന ഉമയനല്ലൂര്‍ പേരയം വിളയില്‍ പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഷാന്‍ (30), തട്ടാമല ഒരുമ നഗര്‍ ഫാത്തിമാ മന്‍സിലില്‍ ഫയാസ്ഖാന് (22) എന്നിവർ കൊട്ടിയം പൊലീസിെൻറ പിടിയിലായി.
മറ്റൊരു കേസിൽ, കിളികൊല്ലൂര്‍ കല്ലുംതാഴം എം.എസ് നഗര്‍ -65 മുതിരക്കുന്നത്ത് വീട്ടില്‍ ശ്രീകുമാര്‍ മകന് ശ്രീജിത്ത് (21) കണ്ണനല്ലൂര്‍ പൊലീസിെൻറയും പിടിയിലായി. കഴിഞ്ഞ ജൂലൈ 19ന് കൊട്ടിയം സിത്താര ജങ്ഷനിലെ രോഹിണി വീട്ടില്‍ പൊട്ടാസ് എന്ന നിഷാദിെൻറ വീട്ടിലാണ് പ്രതികള്‍ ആക്രമണം നടത്തിയത്. ഉച്ചയോടെ വീട്ടിലെത്തിയ സംഘം നിഷാദിനെ തലക്കും കൈകളിലും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ നാട്ടിലെത്തിയതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിെൻറെ അടിസ്ഥാനത്തില്‍ കൊട്ടിയത്ത് നിന്നും ഇവരെ പിടികൂടുകയായിരുന്നു. ഇവരെ പിടികൂടുന്നതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നു. ചാത്തന്നൂര്‍ അസി.കമീഷണര്‍ ബി. ഗോപകുമാറിെൻറ നേതൃത്വത്തില്‍ കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റന്‍ എം.സി, എസ്.ഐമാരായ സുജിത് ജി നായര്‍, ഷിഹാസ്, അനൂപ്, റഹീം, അഷ്ടമന്‍, ഗിരീശന്, എ.എസ്.ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
കിളികൊല്ലൂര്‍ കേസില്‍ പ്രതിയായ ശ്രീജിത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ 22ന് നെടുമ്പന പുലമണ്‍ ക്ഷേത്രത്തിന് സമീപം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയായിരുന്ന സജീവനെയാണ് ഇയാളും സംഘവും ചേര്‍ന്ന് ആക്രമിച്ചത്. ഇതിനെ ചോദ്യം ചെയ്ത സജീവിനെ ഇയാള്‍ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആളുമാറിയാണ് ഇവര്‍ സജീവിനെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഇവര്‍ ഒളിവില്‍ പോയെങ്കിലും സംഘത്തിലുള്‍പ്പെട്ട ഒരാള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പൊലീസ് പിടിയിലായിരുന്നു.
കായംകുളത്ത് ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായിട്ടുളള ഇയാള്‍ ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ വധശ്രമത്തിനും വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ കവര്‍ച്ച കേസിലും പ്രതിയാണ്. കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്കുമാറിെൻറ നേതൃത്വത്തില്‍ എസ്.ഐ സജീവ്, എ.എസ്.ഐ മാരായ സതീഷ്കുമാര്‍, നജീബ് സി.പി.ഒ മാരായ അത്തീഫ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.