Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരക്ഷപ്പെടാനായില്ല;...

രക്ഷപ്പെടാനായില്ല; ലുക്കൗട്ട് സർക്കുലറുള്ള വിവിധ കേസിലെ മൂന്ന്​ പ്രതികൾ കൊച്ചി വിമാനത്താവളത്തില്‍ പിടിയിൽ

text_fields
bookmark_border
രക്ഷപ്പെടാനായില്ല; ലുക്കൗട്ട് സർക്കുലറുള്ള വിവിധ കേസിലെ മൂന്ന്​ പ്രതികൾ കൊച്ചി വിമാനത്താവളത്തില്‍ പിടിയിൽ
cancel

നെടുമ്പാശേരി: ലുക്കൗട്ട് സർക്കുലർ നിലവിലുള്ള മൂന്ന്​ പേർ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷൻ വിഭാഗത്തിന്‍റെ പിടിയിലായി. ദു​ൈബയ് വിമാനത്തിൽ ഇവിടെ നിന്ന് പോകാനെത്തിയ വിശാഖപട്ടണം സ്വദേശി കരി ശ്രീനിവാസ റെഡ്ഡി, കുന്നംകുളം സ്വദേശി അമൽ കെയ്സി കുഞ്ഞുമുഹമ്മദ് എന്നിവരു​ം, ദു​ൈബയില്‍ നിന്ന് മടങ്ങിയെത്തിയ പട്ടാമ്പി സ്വദേശി ജംഷീർ ചാലയ്ക്കൽ എന്നിവരാണ് പിടിയിലായത്.

ശ്രീനിവാസ റെഡ്ഡി ഹൈദ്രാബാദ് മാഫേപൂർ പൊലീസ് സ്റ്റേഷനിലെ തട്ടിപ്പു കേസിലെ പ്രതിയാണ്. കൊച്ചിയിലെത്തി ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ ആണ് പിടിയിലായത്.

ജംഷീർ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സ്ത്രീ പീഡന കേസിലെ പ്രതിയാണ്. ജംഷീർ പട്ടാമ്പി സ്റ്റേഷനിലെ വാഹന വായ്പ തട്ടിപ്പു കേസിലെ പ്രതിയുമാണ്. മൂന്നു പേരെയും എമിഗ്രേഷൻ വിഭാഗം നെടുമ്പാശേരി പൊലീസിനു കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskochi airport
News Summary - Three accused in various cases arrested at Kochi airport
Next Story