പേപ്പർ മില്ലിൽനിന്ന് മോട്ടോറുകള്‍ മോഷ്ടിച്ച മൂന്നുപേർ പിടിയിൽ
text_fieldsകുറവിലങ്ങാട്: പേപ്പർ മില്ലിൽനിന്ന് മോട്ടോറുകൾ മോഷ്ടിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കടപ്ലാമറ്റം പുത്തനങ്ങാടി ഭാഗത്ത് കളപ്പുരയിൽ വീട്ടിൽ അലൻ കെ. സജി (19), കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്ത് ചാലശ്ശേരിൽ വീട്ടിൽ അഖിൽ മധു (19), കുറവിലങ്ങാട് പകലോമറ്റം ഭാഗത്ത് ചാമക്കാല ഓരത്ത് വീട്ടിൽ അലൻ സന്തോഷ് (19) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ മാന്നാനം മുണ്ടകപ്പാടം സ്വദേശിയുടെ കുറവിലങ്ങാട് അരുവിക്കൽ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന വെങ്കിടേശ്വര പേപ്പർ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽനിന്ന് പേപ്പർ നിർമാണത്തിന് ഉപയോഗിക്കുന്ന വിവിധതരത്തിലുള്ള ഏഴ് മോട്ടോറുകളാണ് മോഷ്ടിച്ചത്. കോവിഡ് കാലത്ത് മില്ലിന്റെ പ്രവർത്തനം നിലച്ചിരുന്നു.
ഇടക്കിടെ ഉടമ കമ്പനിയിലെത്തി യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചിട്ട് പോകുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം കമ്പനിയിൽ എത്തുകയും മോട്ടോറുകൾ മോഷണം പോയതായി കണ്ടതിനെത്തുടര്‍ന്ന് പരാതി നൽകുകയായിരുന്നു. കുറവിലങ്ങാട് എസ്.എച്ച്.ഒ നിർമൽ ബോസ്, എസ്.ഐ വി. വിദ്യ, ആർ. അജി, എ.എസ്.ഐ വിനോദ് കുമാർ, സി.പി.ഒമാരായ പി.സി. അരുൺകുമാർ, ജോജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.