ചന്ദനമുട്ടികളുമായി മൂന്നുപേർ പിടിയിൽ
text_fieldsകൂത്തുപറമ്പ്: കണ്ണവം കോളനിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 70 കിലോയോളം ചന്ദനമുട്ടികൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
കണ്ണവം കോളനിയിലെ വള്ളിയാടൻ ഹൗസിൽ പി. രാജൻ, ഹരീഷ് നിവാസിൽ വി. ഹരീഷ്, രജിത നിവാസിൽ എ. രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ ചന്ദനമരങ്ങൾ മോഷ്ടിച്ച് രാത്രി മുറിച്ച്, ചെത്തിമിനുക്കി പ്രതികൾ കടത്തുകയാണ്.
ശിവപുരത്തെ ഏജന്റിനാണ് പ്രതികൾ ചന്ദനം കൈമാറിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ചന്ദനക്കടത്തിനു പിന്നിലുള്ള മറ്റു കണ്ണികളെ ഉടൻ പിടികൂടുമെന്നും കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസർ അഖിൽ നാരായണൻ പറഞ്ഞു.
മുമ്പും ഇവരിൽ നിന്നും 50 കിലോയോളം ചന്ദനചിപ്സ്, 25 ഓളം ചന്ദനമുട്ടികൾ എന്നിവ കണ്ടെത്തിയിരുന്നു. ഫോറസ്റ്റർ സുനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജിജേഷ്, പ്രമോദ് കുമാർ, ജിഷ്ണു, സജീവ് കുമാർ, ഫോറസ്റ്റ് വാച്ചർ സത്യൻ, വനിത ഫോറസ്റ്റ് വാച്ചർ മോളി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.