Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightക്രിസ്ത്യൻ...

ക്രിസ്ത്യൻ ദേവാലയത്തിനുനേരെ ആക്രമണം നടത്തിയ കേസിൽ മൂന്നു ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
ക്രിസ്ത്യൻ ദേവാലയത്തിനുനേരെ ആക്രമണം നടത്തിയ കേസിൽ മൂന്നു ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിൽ
cancel

കോയമ്പത്തൂർ: തിരുച്ചി റോഡ്​ സിഗ്​നൽ ജങ്​ഷനിലെ രാമനാഥപുരം ഹോളി ട്രിനിറ്റി ദേവാലയ ആക്രമണ കേസിൽ മൂന്ന്​ ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിൽ. കോയമ്പത്തൂർ വെള്ളല്ലൂർ മദൻകുമാർ(23), ദീപക്​(26) എന്നിവരും 16കാരനുമാണ്​ അറസ്റ്റിലായത്​. മറ്റൊരു പ്രതി മൂർത്തി എന്ന മരുതാചലം ഒളിവിലാണ്​.

ജനുവരി 24ന്​ പുലർച്ച ​ദേവാലയ കവാടത്തിന്​ സമീപത്തെ ഗോപുരത്തിലെ കണ്ണാടി കൂടിനകത്ത്​ സ്ഥാപിച്ചിരുന്ന സെന്‍റ്​ സെബാസ്റ്റ്യൻ പ്രതിമയാണ്​ അടിച്ചുതകർത്തത്​. സി.സി.ടി.വി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ്​ രാമനാഥപുരം പൊലീസ്​ പ്രതികളെ പിടികൂടിയത്​.

തഞ്ചാവൂർ തിരുക്കാട്ടുപള്ളി സെന്‍റ്​ ഹൃദയ ഹയർ സെക്കൻഡറി സ്കൂളിലെ സെന്‍റ്​ മൈക്കിൾ വനിത ഹോസ്റ്റൽ അന്തേവാസിയായ 17കാരി​ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ചാണ്​ ആക്രമണം നടത്തിയതെന്ന്​ പ്രതികൾ പൊലീസിന്​ മൊഴി നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hateViolence
News Summary - Three Hindu Front activists arrested in connection with attack on Christian church
Next Story