Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊച്ചിയിൽ കുടുംബത്തിലെ...

കൊച്ചിയിൽ കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനനൊടുക്കിയതെന്ന് സംശയം

text_fields
bookmark_border
കൊച്ചിയിൽ കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനനൊടുക്കിയതെന്ന് സംശയം
cancel

കൊച്ചി: പനങ്ങാട് ചേപ്പനത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ കണ്ടെത്തി. ഗൃഹനാഥനായ മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ്‌ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.50 ഓടെയാണ് വാർത്ത പുറം ലോകം അറിയുന്നത്.

മണിയൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മണിയന്റെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണുളളത്. മുറിയിൽ രക്തം തളംകെട്ടി നിൽക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി.

മനോജിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു. ലോട്ടറി വിൽപ്പനക്കാരനായിരുന്നു മണിയൻ. ഇന്ന് രാവിലെ സരോജിനിയുടെ സഹോദരി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ മൂന്ന് മൃതദേഹങ്ങളും കണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsfamilicide
News Summary - Three members of a family died in Kochi
Next Story