Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇൻസ്റ്റഗ്രാം വഴി...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

കൊല്ലം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീർ, നൗഫൽ, നിയാസ് എന്നിവരാണ് പിടിയിലായത്. കുണ്ടറ സ്വദേശിനിയായ പെൺകുട്ടിയെ തിരുവനന്തപുരത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

കഴിഞ്ഞ 20നാണ് പെൺകുട്ടിയെ കാണാതായത്. മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടർന്ന്, പീഡനത്തിനിരയായതായി പെൺകുട്ടി പൊലീസിന് മൊഴി നൽകുകയായിരുന്നു.

പ്രതി നൗഫലാണ് പീഡിപ്പിച്ചതെന്നും മറ്റു രണ്ടുപേർ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലുണ്ടായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളായ ജസീറു നൗഫലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും പൊലീസ് വെളിപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuseKollam
News Summary - Three people have been arrested in the case of molesting a student
Next Story