15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മൂന്നുപേർ പിടിയിൽ
text_fieldsകൽപകഞ്ചേരി: 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മൂന്ന് പേരെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വൈലത്തൂർ കുറ്റിപ്പാല ചെനപ്പുറം സ്വദേശികളായ കുണ്ടിൽ മുസ്തഫ (55), തവരംകുന്നത്ത് റസാക്ക് (39), കുന്നത്തേടത്ത് സമീർ (38) എന്നിവരെയാണ് കൽപകഞ്ചേരി എസ്.ഐ എം.എ. യാസിറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷത്തോളമായി കുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു.
പ്രതി മുസ്തഫ ഏഴ് തവണയും മറ്റു രണ്ടു പ്രതികൾ ഓരോ തവണയുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പഠനത്തിൽ മോശമായ കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സി.ഡബ്ല്യു.സി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൽപകഞ്ചേരി പൊലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്.
എസ്.ഐ സൈമൺ, എ.എസ്.ഐ രവി, ദേവയാനി, മധു, സുജിത്ത്, ഷിബുരാജ്, മൻസൂർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.