പോക്സോ കേസ് പ്രതിക്ക് മൂന്നുവർഷം കഠിന തടവ്
text_fieldsപറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിന് മൂന്ന് വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. പിഴ അടക്കാത്ത പക്ഷം ആറുമാസം അധികതടവ് അനുഭവിക്കണം.
ഫോർട്ട് കൊച്ചി വില്ലേജ് വെളി കരയിൽ ഫിഷർമെൻ കോളനിയിൽ താമസിക്കുന്ന മനു മാർട്ടിനെയാണ് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ശിക്ഷിച്ചത്.
2021 ഫെബ്രുവരി 16ന് രാവിലെ 8.30ന് ക്ഷേത്ര ദർശനത്തിന് പോയ പെൺകുട്ടിയാണ് അതിക്രമത്തിനിരയായത്. ഞാറക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായ എ.കെ. സുധീറാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.