എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsആലപ്പുഴ: ബൈക്കിൽ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. തുമ്പോളി അഞ്ചുതയ്യിൽ വീട്ടിൽ മണികണ്ഠൻ (26), കൊമ്മാടി കുന്നേൽവീട്ടിൽ മനു ശ്രീകാന്ത് (23), കളപ്പുര കമ്പിയിൽ വീട്ടിൽ അമൽ (24) എന്നിവരെയാണ് എക്സൈസ് ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എസ്. സതീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
വിൽപനക്കായി എത്തിച്ച 3.4 ഗ്രാം എം.ഡി.എം.എയും 11 ഗ്രാം കഞ്ചാവും കടത്താൻ ഉപയാഗിച്ച ഡ്യൂക്ക് ബൈക്കും മയക്കുമരുന്ന് വിറ്റയിനത്തിൽ കിട്ടിയ 3,000 രൂപയും കണ്ടെടുത്തു. എക്സൈസ് ഓഫിസർമാരായ ഇ.കെ. അനിൽ, പി.ടി. ഷാജി, അനിലാൽ, റെനീഷ് വർഗീസ് പയസ്, ഷെഫീക്ക്, ജീന വില്ല്യംസ് എന്നിവർ നേതൃത്വം നൽകി. മദ്യ-മയക്ക് മരുന്ന് കുറ്റകൃത്യങ്ങൾക്ക് വിവരം നൽകാം. ഫോൺ: 0477 223 0182, 9400069498.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.