ടൈറ്റാനിയം ജോലി തട്ടിപ്പ്; ഒരാൾകൂടി പിടിയിൽ
text_fieldsനേമം: ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾകൂടി പൂജപ്പുര പൊലീസിന്റെ പിടിയിലായി. പെരുംകുളം പുനലാൽ സൈമൺ റോഡ് ഷംനാദ് നിവാസിൽ ഷംനാദ് (38) ആണ് പിടിയിലായത്.
കന്യാകുമാരി നിദ്രവിള സ്വദേശിനിയായ യുവതിയുടെ മകന് ടൈറ്റാനിയത്തിൽ മെക്കാനിക്കൽ എൻജിനീയർ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇവരിൽനിന്ന് 12 ലക്ഷം രൂപയാണ് പ്രതി കൈക്കലാക്കിയത്. വിജയമോഹിനി മില്ലിന് സമീപത്തുവെച്ച് നാല് ലക്ഷം രൂപ നേരിട്ട് നൽകുകയും ബാക്കി പ്രതികളുടെ അക്കൗണ്ടിലേക്ക് കൊടുക്കുകയുമായിരുന്നു.
ടൈറ്റാനിയത്തിലെ മുൻ നിയമകാര്യ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പി ഉൾപ്പെടെയുള്ളവർ ഈ സംഭവത്തിൽ നേരത്തേ അറസ്റ്റിലായിരുന്നു.
അറസ്റ്റിലായ ഷംനാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.