Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസു​ഹൃ​ത്തി​നെ...

സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
arun raj
cancel
camera_alt

അ​രു​ൺ രാ​ജ്

ഏ​റ്റു​മാ​നൂ​ർ: സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഏ​റ്റു​മാ​നൂ​ർ കി​ഴ​ക്കും​ഭാ​ഗം വെ​ള്ളാ​രം​പാ​റ വീ​ട്ടി​ൽ അ​രു​ൺ രാ​ജി (30) നെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ത​ന്‍റെ സു​ഹൃ​ത്താ​യ ബാ​ബു​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന അ​രു​ൺ രാ​ജും ബാ​ബു​വും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ഇ​വ​ർ ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ല​ത്തു​നി​ന്ന് ല​ഭി​ച്ച മൊ​ബൈ​ൽ ഫോ​ണി​ന്‍റെ പേ​രി​ൽ വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും അ​രു​ൺ​രാ​ജ് ഓ​ട് ഉ​പ​യോ​ഗി​ച്ച് ബാ​ബു​വി​ന്‍റെ ത​ല​ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ രാ​ജേ​ഷ് കു​മാ​ർ, എ​സ്.​ഐ വി.​ജെ. സ്റ്റാ​ൻ​ലി, സി.​പി.​ഒ​മാ​രാ​യ മ​നോ​ജ് എ.​പി, ഡെ​ന്നി, പ്ര​വീ​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptattempted case
News Summary - To kill friend Youth arrested in attempted case
Next Story