എസ്.പി ചമഞ്ഞ് പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
text_fieldsസ്പെഷൽ ബ്രാഞ്ച് എസ്.പി എന്ന് പരിചയപ്പെടുത്തി മൂന്ന് ദിവസം മുമ്പ് ഇയാൾ വൈദ്യുതി ബോർഡിെൻറ അതിഥി മന്ദിരത്തിൽ മുറിയെടുത്തിരുന്നു. വ്യാഴാഴ്ച മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജിനെ ബന്ധപ്പെട്ട് തനിക്ക് ലോക്കൽ പൊലീസിെൻറ ചില സഹായങ്ങൾ ആവശ്യമുണ്ടെന്ന് അറിയിച്ചു. പോക്സോ കേസ് പ്രതിയെ പിടികൂടാൻ തിരുവനന്തപുരത്തുനിന്ന് എ.ഡി.ജി.പി ശ്രീജിത്തിെൻറ സംഘത്തിലെ അംഗമായി എത്തിയതാണെന്നും പറഞ്ഞു. ഇതോടെ ഡിവൈ.എസ്.പിക്ക് സംശയം തോന്നി. മൂന്നാർ എസ്.എച്ച്.ഒ കെ.പി. മനേഷിനെ ഇയാൾ താമസിക്കുന്ന െഗസ്റ്റ് ഹൗസിലേക്ക് പറഞ്ഞയച്ചു. അവിടെ െവച്ച് തന്ത്രപരമായ നീക്കത്തിലൂടെയാണ് വ്യാജനെ വലയിലാക്കിയത്.
പോക്സോ കേസിനെക്കുറിച്ച് വിശദമായി ഇൻസ്പെക്ടർ ചോദിച്ചതോടെ ഇയാൾക്ക് ഉത്തരം മുട്ടി. ഏത് സ്റ്റേഷൻ പരിധിയിലാണ് കേസെന്നും വകുപ്പുകൾ ഏതൊക്കെയാണെന്നും ചോദിച്ചപ്പോൾ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. ഐഡി കാർഡ് ചോദിച്ചപ്പോൾ എടുക്കാൻ മറന്നുപോയെന്നുകൂടി പറഞ്ഞതോടെ കസ്റ്റഡിയിൽ എടുത്തു. കൺഫേർഡ് ഐ.പി.എസ് ആണെന്നും പൊലീസിനോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞതോടെ ഇവർ ജില്ല പൊലീസ് മേധാവിയെ വിവരം അറിയിച്ചു.
പ്രതി 2006ൽ ഇടുക്കി ഡി.ടി.പി.സിയുടെ കരാർ ജോലികൾക്കായി മൂന്നാറിൽ വന്നിട്ടുണ്ടെന്നും ഇപ്പോൾ പറയുന്ന ചില കാര്യങ്ങൾ പരസ്പര വിരുദ്ധമാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലാകുമ്പോൾ ഇയാളുടെ കൈവശം 40,000 രൂപയോളം ഉണ്ടായിരുന്നു. െഗസ്റ്റ് ഹൗസിൽ ഉയർന്ന സൗകര്യങ്ങളും വിലകൂടിയ ഭക്ഷണവും ആവശ്യപ്പെട്ടിരുന്നു. പ്രതിയെ വിശദ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.