ട്രെയിനിൽ കടത്തിയ പുകയില ഉൽപന്നങ്ങളും മദ്യവും പിടികൂടി
text_fieldsകണ്ണൂർ: നിസാമുദ്ദീൻ - എറണാകുളം മംഗള എക്സ്പ്രസിൽ അനധികൃതമായി കടത്തിയ പുകയില ഉൽപന്നങ്ങളും ഗോവൻ നിർമിത മദ്യവും പിടികൂടി. കണ്ണൂർ ആർ.പി.എഫ് പോസ്റ്റ് കമാൻഡർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഓണത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ പുകയില ഉൽപന്നങ്ങളും മദ്യവും പിടികൂടിയത്. കാസർകോടിനും കണ്ണൂരിനും ഇടയിൽ, ട്രെയിനിന്റെ മുൻവശത്തെ ജനറൽ കോച്ചിന്റെ ബാത്ത്റൂമിനടുത്ത് സൂക്ഷിച്ച നിലയിലായിരുന്നു. ഏകദേശം 66,000 രൂപയുടെ 50 കിലോ പുകയില ഉൽപന്നങ്ങളും 15000 രൂപ വിലയുള്ള 42 കുപ്പി മദ്യവുമാണ് കണ്ടെടുത്തത്. പ്രതിയെ കണ്ടെത്താനായില്ല. തുടർ നടപടികൾക്കായി പുകയില ഉൽപന്നങ്ങളും മദ്യവും കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.