Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കൾക്ക്​ 30 വർഷം തടവും പിഴയും

text_fields
bookmark_border
Pocso case: Three more arrested in torture case
cancel

പ​ത്ത​നം​തി​ട്ട: എ​ട്ടാം ക്ലാ​സു​കാ​രി​യെ വ​ശീ​ക​രി​ച്ച്​ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​ക്ക​ൾ​ക്ക്​ 30 വ​ർ​ഷം വീ​തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും. തി​രു​വ​ല്ല സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ച​ങ്ങ​നാ​ശ്ശേ​രി പാ​യി​പ്പാ​ട്‌ സ്വ​ദേ​ശി മം​ഗ​ല​പ്പ​ള്ളി എ​ന്ന ബി​നീ​ഷ്​ (26), പ​ത്ത​നം​തി​ട്ട മൈ​ല​പ്ര സ്വ​ദേ​ശി ര​ഞ്ജി​ത്ത്​ (25) എ​ന്നി​വ​രെ​യാ​ണ്​ പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി ജ​യ​കു​മാ​ർ ജോ​ൺ ശി​ക്ഷി​ച്ച​ത്.

പോ​ക്സോ ആ​ക്ട് വ​കു​പ്പു​ക​ൾ 4, 6 എ​ന്നി​വ പ്ര​കാ​രം 20 വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ഐ.​പി.​സി 365, 366 വ​കു​പ്പു​ക​ൾ പ്ര​കാ​രം അ​ഞ്ചു​വ​ർ​ഷം വീ​തം ത​ട​വും 50,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ 20 വ​ർ​ഷ​മാ​ണ് ത​ട​വു​ശി​ക്ഷ. 2017ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തി​രു​വ​ല്ല​യി​ലെ റോ​ഡി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ര​ണ്ടാം പ്ര​തി ര​ഞ്ജി​ത്തി​െൻറ മൈ​ല​പ്ര​യി​ലെ വീ​ട്ടി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. 24 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ്രി​ൻ​സി​പ്പ​ൽ പോ​ക്സോ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ജ​യ്സ​ൺ മാ​ത്യൂ​സ് ഹാ​ജ​രാ​യി. തി​രു​വ​ല്ല പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ൽ സി.​ഐ ആ​യി​രു​ന്ന ടി. ​രാ​ജ​പ്പ​നും ​െഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ടാ​യി​രു​ന്ന ആ​ർ. ച​ന്ദ്ര​ശേ​ഖ​ര പി​ള്ള​യു​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Torture case
News Summary - Torture: 30 years imprisonment and fine for youth
Next Story