11കാരിയെ പീഡിപ്പിച്ചയാൾക്ക് നാലുവർഷം കഠിനതടവ്
text_fieldsപാലക്കാട്: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 52 കാരന് നാല് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. ചുള്ളിമട രവിഇല്ലം വീട്ടിൽ രവിചന്ദ്രനാണ് പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്ജി പി.പി. സെയ്തലവി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ നാല് മാസം അധികതടവ് അനുഭവിക്കണം. 2017ലാണ് കേസിനാസ്പദമായ സംഭവം.
തേങ്ങ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ചുള്ളിമടയിലെ തെങ്ങിൻതോപ്പിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വാളയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ ഹരിപ്രസാദാണ് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.