ഗുണ്ടസംഘത്തിെൻറ ഏറ്റുമുട്ടല്‍ ഫോണിൽ പകര്‍ത്തിയ വ്യാപാരിക്ക് മര്‍ദനം; അഞ്ചുപേര്‍ പിടിയില്‍
text_fieldsഏറ്റുമാനൂര്‍: ഗുണ്ടസംഘങ്ങള്‍ തമ്മിെല ഏറ്റുമുട്ടല്‍ മൊബൈല്‍ ഫോണിൽ പകര്‍ത്തിയ വ്യാപാരിയെ മര്‍ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. അതിരമ്പുഴ കോട്ടമുറി ചെറിയപള്ളിക്കുന്നേല്‍ ബാബുജേക്കബിെൻറ മകന് ബിബിന്‍ ബാബു (25), അതിരമ്പുഴ കോട്ടമുറി കൊച്ചുപുരക്കല്‍ േബാബെൻറ മകന് ആല്ബിന് കെ. ബോബന് (22), കാണക്കാരി ചാത്തമല മാനഴിക്കല് രാജുവിെൻറ മകന് രഞ്ജിത്മോന് രാജു (25), അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം നാൽപാത്തിമല കരോട്ടുകാലാങ്കല് ബിജുവിെൻറ മകന് വിഷ്ണുപ്രസാദ് (21), കാണക്കാരി തുമ്പക്കരെ കണിയാംപറമ്പില്‍ സുരേന്ദ്രെൻറ മകന് സുജേഷ് സുരേന്ദ്രന് (24) എന്നിവരെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച കോതനല്ലൂര്‍ ചാമക്കാലായിലായിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ചാവ് ലഹരിയിലുള്ള സംഘത്തിെൻറ ഏറ്റുമുട്ടല്‍ മൊബൈല്‍ ഫോണിൽ പകര്‍ത്തിയ പ്രതീഷ് അന്നാടിക്കലിനെ ഇദ്ദേഹത്തിെൻറ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി ആക്രമിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ പ്രതീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിരമ്പുഴ, ഏറ്റുമാനൂര്‍, കാണക്കാരി മേഖലകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിപണനവും ഗുണ്ടപ്രവര്ത്തനവും നടത്തുന്ന വൻറാക്കറ്റിലെ അംഗങ്ങളാണ് അറസ്റ്റിലായത്.
ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ രാജേഷ്കുമാര്‍, എസ്.ഐ ടി.എസ്. റനീഷ് എന്നിവരുടെ നേതൃത്വത്തില്‍ സി.പി.ഒമാരായ സാബു പി.ജെ, ഡെന്നി പി. ജോയി, കടുത്തുരുത്തി സ്റ്റേഷനിലെ സി.പി.ഒ പ്രവീണ്‍കുമാര്‍, ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘത്തിലെ അനീഷ് വി.കെ, അരുണ്‍കുമാര്‍, അജയന് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.