സ്ത്രീകളെ ഉപയോഗിച്ച് കടത്ത്; 'പുത്തൻ ആശയ'വുമായി മയക്കുമരുന്ന് മാഫിയ
text_fieldsകോഴിക്കോട്: ജില്ലയിൽ സ്ത്രീകളെ ഉപയോഗിച്ചുള്ള മയക്കുമരുന്ന് കടത്തും വിൽപനയും വ്യാപകമാകുന്നു. എളുപ്പം പിടികൂടില്ലെന്ന വിശ്വാസത്തിലാണ് മയക്കുമരുന്ന് മാഫിയ സ്ത്രീകളെ ഉപയോഗപ്പെടുത്തുന്നത്. തിങ്കളാഴ്ച രാവിലെ കുന്ദമംഗലം ടൗണിൽവെച്ച് 20 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലും യുവതിയുണ്ടായിരുന്നു.
തൃശൂർ സ്വദേശിയായ ബ്യൂട്ടീഷ്യൻ ലീന സുഹൃത്തായ സനലിനൊപ്പം കാറിൽ കഞ്ചാവുമായി പോകുകയായിരുന്നു. കുടുംബസമേതം യാത്ര ചെയ്യുകയാണെന്ന് കരുതുമെന്നതിനാൽ പരിശോധനയിൽനിന്നൊഴിവാകുമെന്ന ഇവരുടെ പ്രതീക്ഷയാണ് െപാലീസും മയക്കുമരുന്ന് വിരുദ്ധ പ്രേത്യകസംഘമായ ഡാൻസാഫും പൊളിച്ചത്. നിരവധി തവണ കഞ്ചാവ് കടത്തിയ ഇരുവരും ചേവരമ്പലത്ത് വീട് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു.
കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഇരുവരും പലവട്ടം കഞ്ചാവ് എത്തിച്ചിട്ടുണ്ട്. 'ന്യൂജനറേഷൻ' മയക്കുമരുന്നായ എം.ഡി.എം.എയുടെ വിൽപനയിലും കടത്തിലും സ്ത്രീകളെ ഉപയോഗിക്കുന്നതും മയക്കുമരുന്നു മാഫിയ പതിവാക്കിയിട്ടുണ്ട്.
മാങ്കാവിൽ ഫ്ലാറ്റിൽനിന്ന് രണ്ടാഴ്ച മുമ്പ് 25 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത് കരുവൻതുരുത്തി സ്വദേശിനി റജീനയായിരുന്നു. പരപ്പനങ്ങാടിയിൽ അറസ്റ്റിലായ ചാലിയം സ്വദേശി മുഷാഹിദിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു ഈ യുവതിയുടെ പങ്ക് എക്സൈസിന് മനസ്സിലായത്. നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നതിൽ പ്രധാനിയാണ് റജീന.
മൂന്നാഴ്ച മുമ്പ് മാവൂർ റോഡിലെ ലോഡ്ജിൽ നിന്ന് 500 ഗ്രാം ഹാഷിഷും ആറ് ഗ്രാം എം.ഡി.എം.എയുമായി എട്ടുപേരെ അസ്റ്റ് ചെയ്ത സംഭവത്തിലും യുവതിയുണ്ടായിരുന്നു. ഇത്തരം സംഘങ്ങൾക്കെതിരെ പരിശോധനയും നിരീക്ഷണവും കർശനമാക്കാനാണ് പൊലീസിെൻറയും എക്സൈസിെൻറയും തീരുമാനം.
മയക്കുമരുന്ന് കേസുകളിൽ സ്ത്രീകൾ കൂടിവരുകയാണെന്നും സ്ത്രീകളെ എത്തിക്കുന്ന റാക്കറ്റുകളെക്കുറിച്ച് പ്രേത്യക അന്വേഷണം നടത്തുമെന്നും സിറ്റി ഡെപ്യൂട്ടി െപാലീസ് കമീഷണർ സ്വപ്നിൽ മഹാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.