വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ
text_fieldsആലുവ: വിദേശത്ത് ജോലി നൽകാമെന്നുപറഞ്ഞ് ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. കുന്നുകര കല്ലുമടപ്പറമ്പിൽ ഹസീറാണ് (സെയ്ത് -53) പിടിയിലായത്.
കാക്കനാട് സ്വദേശി ടെഢി അഷ്വിൻ ഡിസൂസയുടെ പരാതിയിലാണ് അറസ്റ്റ്. യൂറോപ്പിൽ ജോലി വിസ ശരിയാക്കി കൊടുക്കാമെന്നുപറഞ്ഞ് പല ഘട്ടങ്ങളിലായി എട്ടരലക്ഷം രൂപയാണ് തട്ടിയയത്. വിസ ശരിയാകാതായപ്പോൾ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകി. തുടർന്ന് എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തിവരവേയാണ് പിടിയിലായത്. ആലുവയിൽ ടൂർ വേൾഡ് എന്ന സ്ഥാപനം നടത്തുന്നുണ്ടായിരുന്നു ഇയാൾ.
ഇതിെൻറ മറവിലാണ് തട്ടിപ്പ് നടത്തിയത്. എസ്.എച്ച്.ഒ സി.എൽ. സുധീർ, എസ്.ഐമാരായ ആർ. വിനോദ്, ടി.സി. രാജൻ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, അമീർ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.