വീട്ടിൽ കയറി അതിക്രമം: ഗുണ്ടാസംഘം അറസ്റ്റിൽ
text_fieldsആറ്റിങ്ങൽ: പാലുകാച്ച് വീട്ടിൽ കയറി അക്രമം കാട്ടിയ സംഭവത്തിൽ മൂന്നംഗ ഗുണ്ടാസംഘം അറസ്റ്റിൽ. കീഴാറ്റിങ്ങൽ പെരുംകുളം ഇടയ്ക്കോട് കോളനി ഇടയ്ക്കോട് വീട്ടിൽ അജിത്ത് (22), കീഴാറ്റിങ്ങൽ പെരുംകുളം ഇടയ്ക്കോട് കാട്ടുവിള വീട്ടിൽ അപ്പു എന്ന ശ്യാം (20), കീഴാറ്റിങ്ങൽ പെരുംകുളം ഇടയ്ക്കോട് കോളനിക്ക് സമീപം കാട്ടുവിള വീട്ടിൽ അച്ചു എന്ന ശരത് (22) എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്.
കടക്കാവൂർ തൊപ്പിച്ചന്ത കുടവൂർകോണത്ത് ആർ.എസ് ഭവൻ വീട്ടിൽ തങ്കമണിയുടെ മകൾ രാജിയെയും സഹോദരൻ രാജീവിനെയും വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിനാണ് അറസ്റ്റ്.
രാജിയുടെ സഹോദരനായ രാജേഷും പ്രതികളും തമ്മിൽ ഒരു വർഷം മുമ്പ് ഉണ്ടായതായി പറയപ്പെടുന്ന വാക്കുതർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. രാജേഷ് പാലുകാച്ച് ചടങ്ങുമായി ബന്ധപ്പെട്ട എട്ടിന് രാത്രി 10ന് രാജിയുടെ വീട്ടിലെത്തിയതായി അറിഞ്ഞ പ്രതികൾ ആയുധങ്ങളുമായി എത്തി അക്രമം നടത്തുകയായിരുന്നു.
അക്രമത്തിൽ രാജിക്കും സഹോദരൻ രാജീവിനും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കുകൾ സംഭവിച്ചു. പരിക്കു പറ്റിയവർ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ എസ്.എച്ച്.ഒ വി. അജേഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ദിപു, മണിലാൽ, എ.എസ്.ഐമാരായ ജയപ്രസാദ്, രാജീവ്, ശ്രീകുമാർ, എസ്.സി.പി.ഒമാരായ അനീഷ്, നാഷ്, സിയാദ്, സുജിത്ത് അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതിയായ അച്ചു എന്ന ശരത്തിന് കടക്കാവൂർ പൊലീസ് സ്റ്റേഷനിൽ പിടിച്ചുപറി, അടിപിടി തുടങ്ങിയ നിരവധി കേസുകളുണ്ട്. ലഹരി സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.